Monday December 05, 2016
Latest Updates

ഓണം ആഘോഷിക്കാന്‍ ഒരേ മനസ്സോടെ ലൂക്കന്‍ മലയാളികള്‍,പത്ത് ദിവസത്തെ ആഘോഷത്തിന് തുടക്കമായി

ഓണം ആഘോഷിക്കാന്‍ ഒരേ മനസ്സോടെ ലൂക്കന്‍ മലയാളികള്‍,പത്ത് ദിവസത്തെ ആഘോഷത്തിന് തുടക്കമായി

ഡബ്ലിന്‍:ഒരു ദശാബ്ദിയുടെ നിറവില്‍ ലൂക്കന്‍ മലയാളി  ക്ലബ് പൊന്നോണ  തിരക്കിലേയ്ക്ക്.ലൂക്കന്‍ മേഖലയിലെ മലയാളി സമൂഹത്തെ ഒന്നാകെ പങ്കെടുപ്പിച്ച് കൊണ്ട് പത്തു ദിവസത്തെ ഓണാഘോഷ പരിപാടികളാണ് അയര്‍ലണ്ടിലെ ഏറ്റവും വലിയ മലയാളി ആവാസ കേന്ദ്രമായ ലൂക്കനില്‍,ലൂക്കന്‍ ക്ലബിന്റെ നേതൃത്വത്തില്‍ ഒരുക്കിയിരിക്കുന്നത്.

അത്തപ്പൂക്കള മത്സരത്തോടെ ഒന്നാം ദിവസത്തെ ഓണോത്സവത്തിനു ഇന്നലെ തുടക്കമായി.പായസ മത്സരമായിരുന്നു ഒന്നാം ദിവസത്തെ മറ്റൊരു പ്രധാനയിനം.
ഇന്നും നാളെയുമായി മുതിര്‍ന്നവര്‍ക്കായുള്ള ചീട്ടുകളി മത്സരം ഓണാഘോഷത്തെ ആവേശകരമാക്കും.

നാലാം ദിവസമായ സെപ്റ്റംബര്‍ 8 വനിതാദിനമായി ആഘോഷിക്കും.ഇതോടനുബന്ധിച്ച് മധുരം മലയാളം,അന്ത്യാക്ഷരി,ടംഗ് ട്വിസ്റ്റര്‍,തുടങ്ങി ഒട്ടേറെ മത്സരപരിപാടികള്‍ ഒരുക്കിയിട്ടുണ്ട്.ടീനേജ് ഗേള്‍സിനായി ‘കാബേജ് അരിച്ചില്‍’ മത്സരമൊരുക്കിയാണ് ലൂക്കന്‍ ക്ലബ് രസകരമാക്കുന്നത്.

സെപ്റ്റംബര്‍ 9.10 തീയതികളില്‍ (ചില്‍ഡ്രന്‍സ് ഡേയ്സ്)കുട്ടികള്‍ക്കായുള്ള കലാകായിക മത്സരങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്.വെള്ളിയാഴ്ച്ച കലാമത്സരങ്ങളുടെ ദിവസമാണ്.ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ കുട്ടികള്‍ക്കായി വിവിധ കായികമത്സരങ്ങള്‍ ഉണ്ടായിരിക്കും.
സെപറ്റംബര്‍ 13 ന് ഏഴാം ദിവസത്തെ ആഘോഷപരിപാടികള്‍ക്ക് മോടി കൂട്ടുന്നത് ചെസ് മത്സരങ്ങളാണ്.എല്ലാ പ്രായ പരിധിയിലുള്ളവര്‍ക്കും മത്സരം ഒരുക്കിയിട്ടുണ്ട്.

തിരുവോണപിറ്റേന്ന് സെപ്റ്റംബര്‍ 15 ന് കപ്പിള്‍സ് ഡേയാണ് ആഘോഷം.

സെപ്റ്റംബര്‍ 16ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പദ്യപാരായണ മത്സരവും,പ്രസംഗമത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.
സാംസ്‌കാരിക പരിപാടികളും വടംവലി മത്സരവുമായി ലൂക്കന്‍ മലയാളി സമൂഹത്തിന്റെ തിരുവോണാഘോഷം പത്താം ദിവസമായ സെപ്റ്റംബര്‍ 17 ശനിയാഴ്ചയാണ്.

ലൂക്കന്‍ മലയാളി സമൂഹം ഏക മനസോടെയാണ് ഇത്തവണത്തെ ഓണാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എത്തികൊണ്ടിരിക്കുന്നത്.ഉത്സവസമാനമായ അന്തരീക്ഷത്തില്‍ തിരുവോണത്തെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് ലൂക്കന്‍.onam lucan

Scroll To Top