Wednesday May 23, 2018
Latest Updates

സ്വോര്‍ഡ്‌സില്‍ ഓണാഘോഷം സെപ്റ്റംബര്‍ 10 ന്

സ്വോര്‍ഡ്‌സില്‍ ഓണാഘോഷം സെപ്റ്റംബര്‍ 10 ന്

സ്വോര്‍ഡ്‌സ്:സ്വോര്‍ഡ്‌സ് മലയാളി കമ്മ്യുണിറ്റിയുടെ മൂന്നാമത് ഓണാഘോഷം സെപ്റ്റംബര്‍ 10 ന് തനതു ശൈലിയില്‍ നടത്തപ്പെടും.ശനിയാഴ്ച സ്വോര്‍ഡ്‌സിലെ ഓള്‍ഡ് ബോറോ സ്‌കൂള്‍ ഹാളില്‍ വച്ചാണ് പരിപാടികള്‍ നടക്കുക. രാവിലെ 10 മണി മുതല്‍ ആരംഭിക്കുന്ന ആഘോഷങ്ങളില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ കലാപരിപാടികളും മത്സരങ്ങളുമായി നടക്കുന്ന ആഘോഷത്തില്‍ ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.ലസ്‌ക്, ഡോണാബെറ്റ്,മാലഹൈഡ്,ക്ലെയര്‍ ഹാള്‍,ഓള്‍ഡ് ടൗണ്‍,സ്വോര്‍ഡ്‌സ് എന്നിവടങ്ങളിലെ മലയാളികളാണ് ഓണാഘോഷങ്ങളില്‍ പങ്കെടുക്കുക.

മലയാളികളുടെ സ്വന്തം ക്ലബ്ബായ സ്വോര്‍ഡ്‌സ് ക്രിക്കറ്റ് ക്ലബ്ബാണ് ഈ വര്‍ഷവും ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുക.പവല്‍ കുര്യാക്കോസ് ഈ വര്‍ഷത്തെ കോ ഓര്‍ഡിനേറ്റര്‍ ആയിരിക്കും.

ഏവരെയും സ്വോര്‍ഡ്‌സ് മലയാളി കമ്മ്യുണിറ്റിയുടെ ഓണാഘോഷത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു .

Scroll To Top