Wednesday November 22, 2017
Latest Updates

കാസില്‍ബ്ലേനിയിലെ മലയാളികള്‍ക്ക് ഓണമൊരുക്കിയത്  യൂറോപ്യന്‍ യൂണിയന്‍!  ഇത് ആഗോള ഓണം !

കാസില്‍ബ്ലേനിയിലെ മലയാളികള്‍ക്ക് ഓണമൊരുക്കിയത്  യൂറോപ്യന്‍ യൂണിയന്‍!  ഇത് ആഗോള ഓണം !

കാസില്‍ബ്ലേനി(കൗണ്ടി മോണഗന്‍ ) :അയര്‍ലണ്ടിലെ ഇത്തവണത്തെ ഓണാഘോഷങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് എവിടെയെന്നു ചോദിച്ചാല്‍ അത് കൗണ്ടി മോണഗനിലെ കാസില്‍ബ്ലേനിയിലെ ഓണമാണെന്ന് പറയണം.മറ്റെല്ലാ സ്ഥലങ്ങളിലും മലയാളികളും ചിലയിടങ്ങളില്‍ ഇന്ത്യന്‍ സമൂഹവും കൂടിചേര്‍ന്ന് ഓണം ആഘോഷിച്ചപ്പോള്‍ കാസില്‍ബ്ലേനിയിലെ ഓണത്തിന് ആഗോള സാന്നിധ്യമുണ്ടായി എന്നതാണ് പ്രത്യേകത.

വെറും നാല് മലയാളി കുടുംബങ്ങളെ ഈ കൊച്ചു നഗരത്തിലുള്ളു.എങ്കിലും ഓണം കാര്യമായി ആഘോഷിക്കാനുള്ള അവരുടെ ശ്രമങ്ങളെ പിന്തുണച്ച് മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇന്ത്യാക്കാരും ,ശ്രീലങ്ക,പോളണ്ട്,ലാത്വിയ ,ഫിലിപ്പിനോ ,ലിത്വാനിയ തുടങ്ങി ഒട്ടേറെ രാജ്യക്കാരും കൂടി രംഗത്തെത്തി.തദ്ദേശിയരുടെ പങ്കാളിത്വം കൂടിയായപ്പോള്‍ ഓണം കെങ്കേമം.

മാത്രമല്ല ഓണത്തിന്റെ കഥയും ,ചരിത്രവുമൊക്കെ കേട്ടറിഞ്ഞ സര്‍ക്കാര്‍ സ്ഥാപനമായ കാസില്‍ബ്ലേനി എന്റര്‍ പ്രൈസസ് സെന്റര്‍ ഉദാരമായ സ്‌പോണ്‍സര്‍ ഷിപ്പും നല്‍കി.വണ്‍ കമ്മ്യൂണിറ്റി ഡിഫറന്റ്റ് കള്‍ച്ചര്‍ എന്ന ലോക്കല്‍ പ്രൊജക്റ്റ് ഗ്രൂപ്പും ,ഇന്ത്യന്‍ കള്‍ച്ചറല്‍ ക്ലബിന് ഓണാഘോഷം സംഘടിപ്പിക്കാന്‍ തുണയായി. അങ്ങനെ അയ്യായിരത്തോളം യൂറോ ചെലവ് വന്ന ഓണാഘോഷത്തിന്റെ മുഴുവന്‍ ആതിഥേയത്വവും വഹിക്കാനുള്ള ചിലവുകള്‍ യൂറോപ്യന്‍ യൂണിയന്റെ സമാധാനത്തിനായുള്ള പ്രൊജക്റ്റ് ഫണ്ടില്‍ നിന്നും ലഭ്യമായി.

ബെല്‍ഫാസ്റ്റില്‍ നിന്നുമെത്തിയ ശിങ്കാരിമേളം അരങ്ങു തകര്‍ത്തപ്പോള്‍ നഗരമാകെ കാതോര്‍ത്തു.മലയാള പെരുമ കൊട്ടി തകര്‍ത്ത ശിങ്കാരി മേള ടീമിനെ നഗരത്തിന്റെ അടുത്ത ലോക്കല്‍ ഫെസ്റ്റിവലിലേയ്ക്ക് ക്ഷണിക്കുന്നതായി പ്രഖ്യാപനം വരാന്‍ താമസമുണ്ടായില്ല !.

മഹാബലിയായി വേഷമിട്ട് ഐറിഷ്‌കാരനായ കണ്ണിംഹാം ഏവര്‍ക്കും ആശംസകള്‍ അര്‍പ്പിച്ചു.

ക്ലാസിക്കല്‍ നൃത്തവും,സിനിമാറ്റിക് ഡാന്‍സുമായി കൊച്ചു കലാകാരികള്‍ അരങ്ങു മനോഹരമാക്കി.കാവന്‍ മലയാളികള്‍ തിരുവാതിര അവതരിപ്പിച്ചു.ഗാനമേള സോള്‍ ബീറ്റ്‌സിന്റെ വകയായിരുന്നു.ജോസ് തോമസിന്റെ ഡ്രോഗഡ ടീം ഒരുക്കിയ ഓണ സദ്യ കൂടിയായപ്പോള്‍ ഓണാഘോഷം ഗംഭീരമായി.

ലോക്കല്‍ കൌണ്‍സിലര്‍മാരും സാംസ്‌കാരിക പ്രതിനിധികളുമടക്കം വന്‍ ജനാവലിയാണ് ഓണാഘോഷം കൂടാന്‍ എത്തിയത്.ഇന്ത്യന്‍ കള്‍ച്ചറല്‍ ക്ലബ് പ്രസിഡണ്ട് റോബിന്‍ പയസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ടോണി മക്ബാരേ,പാറ്റ് മെറിക്ക് ,എഡ്വിന്‍ കാംപ്വെല്‍ ,നിതേഷ് ജിയോ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ജോര്‍ജ് കുര്യന്‍ ,ഓണത്തിന്റെ ചരിത്രവും പുരാണവും സംബന്ധിച്ച വിവരണം നല്‍കി സ്വാഗതം പറഞ്ഞു.

ജൂനിയര്‍ സെര്‍റ്റ് പരീക്ഷയില്‍ കാസില്‍ ബ്ലേനിയില്‍ നിന്നും മികച്ച വിജയം നേടിയ ഡെല്‍സിറ്റ് ജോര്‍ജിന് ഓണാഘോഷത്തിനോടനുബന്ധിച്ച് പ്രത്യേക ഉപഹാരം നല്‍കി    അഭിനന്ദിച്ചു.

kasil  mee 4

kasil thiru

kasil mee

kasil mee2

kasil

kasil 5

kas 2


 

Scroll To Top