Tuesday January 23, 2018
Latest Updates

ബാലിനസ്ലോയിലെ ഓണാഘോഷത്തിന് ഒരുക്കങ്ങളായി

ബാലിനസ്ലോയിലെ ഓണാഘോഷത്തിന് ഒരുക്കങ്ങളായി

ബാലിനസ്ലോ (കൌണ്ടി ഗോള്‍വേ):ബാലിനസ്ലോയിലെ മലയാളി സമൂഹം ഓണാഘോഷത്തിന് ഒരുക്കങ്ങള്‍ ആരംഭിച്ചു.സെപ്റ്റംബര്‍ 17 ന് ശനിയാഴ്ച്ചയാണ് ബാലിനസ്ലോയിലെ ഓണമഹോത്സവം.

ക്രേയ്ഗ് നാഷണല്‍ സ്‌കൂളില്‍ രാവിലെ 11 മണിക്ക് ഓണദീപം തെളിയുന്നതോടെ പരിപാടികള്‍ക്ക് തുടക്കമാവും.ഘോഷയാത്രയ്ക്ക് ശേഷം അത്തപ്പൂക്കള മത്സരം ആരംഭിക്കും.ഫാ.ജെയ്സണ്‍ കുത്താനാപ്പിള്ളി,ബാലിനസ്ലോ പാരിഷിലെ ഫാ.ഡാനിയേല്‍,എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

ഓണസദ്യ ഒരു മണിയ്ക്ക് ആരംഭിക്കും.പിന്നീട് കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാമത്സരങ്ങളും,ഗെയിംസും ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
ജിന്‍സണ്‍ (0894758805)
റ്റോജി(0894756580)
ബാബു(0894150968)

വാര്‍ത്ത:ജോര്‍ജ് ഫ്രാന്‍സീസ്

Scroll To Top