Tuesday December 06, 2016
Latest Updates

മലയാള തനിമയില്‍ ഓണമാഘോഷിച്ച് സ്വോര്‍ട്‌സ് മലയാളികള്‍

മലയാള തനിമയില്‍ ഓണമാഘോഷിച്ച് സ്വോര്‍ട്‌സ് മലയാളികള്‍

സ്വോര്‍ഡ്സ്:സ്വോര്‍ട്‌സിലേയും സമീപ പ്രദേശങ്ങളിലെയും മലയാളികള്‍ക്ക് മറക്കാനാവാത്ത ഒരു ഓണം കൂടി കടന്നു പോയി.അത്തപൂക്കളവും തിരുവാതിരയും ഓണസദ്യയും ഓണപ്പാട്ടുകളും നാടന്‍ കളികളും വടം വലിയും എല്ലാമായി ഓണം ഏവരുടെയും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു.ഉച്ചക്ക് ഓണ സദ്യയോട് തുടങ്ങിയ പരിപാടികള്‍ രാത്രി പത്തു മണി വരെ നീണ്ടു നിന്നു.
ഓണാഘോഷങ്ങളുടെ ഔദ്യോഗികമായ ഉദ്ഘാടനം ഫിന്‍ഗാല്‍ മേയര്‍ ഡാരാ ബട്‌ലര്‍ നില വിലക്ക് കൊളുത്തി നിര്‍വഹിച്ചു.ഡബ്ലിന്‍ നോര്‍ത്ത് ടി ഡി ഡാരാ ഒബ്രയനും ചടങ്ങില്‍ സന്നിഹിതനായിരുന്നു.ഇരുവരും മലയാളികള്‍ക്കു ഓണാശംസകള്‍ നേര്‍ന്നുമാവേലി മന്നന്‍ എല്ലാ മലയാളികള്‍ക്കും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നല്ല നാളുകള്‍ ആശംസിച്ചു.

തുടര്‍ന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നിരവധി മത്സരങ്ങള്‍ നടത്തപ്പെട്ടു.കൂടാതെ കുട്ടികളുടെ ഫാഷന്‍ ഷോ,ഒപ്പന, ഡാന്‍സുകള്‍, മുതിര്‍ന്നവരുടെ ലില്ലി പുട്ട് ഡാന്‍സ്, കോമഡി സ്‌കിറ്റ് തുടങ്ങിയ പരിപാടികള്‍ കാണികള്‍ ഏറെ ആസ്വദിച്ചു.കലാഭവന്‍ മണിയോടുള്ള ആദര സൂചകമായി നാടന്‍ പാട്ടുകളും അവതരിക്കപ്പെട്ടു.

സ്വോര്‍ട്‌സ് ക്രിക്കറ്റ് ക്ലബ് പ്രസിഡന്റ് ജോര്‍ജ് പുറപ്പന്താനം സ്വാഗതവും ബാബു ജോസഫ് നന്ദിയും രേഖപ്പെടുത്തി.സ്വോര്‍ഡ്സ് ക്രിക്കറ്റ് ക്ലബും മലയാളി കമ്മ്യൂണിറ്റിയും സംയുക്തമായി പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.പവല്‍ കുര്യാക്കോസ് ആയിരുന്നു ഇത്തവണ ഓണാഘോഷങ്ങളുടെ കോഓര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിച്ചത്.ഇത്തവണത്തെ ഓണാഘോഷങ്ങള്‍ വന്‍ വിജയമാക്കി തീര്‍ക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപെടുത്തുന്നതായി കമ്മിറ്റി അംഗങ്ങള്‍ അറിയിച്ചു

Scroll To Top