Saturday December 03, 2016
Latest Updates

പൂവിളി പൂവിളി പൊന്നോണമായ് ..

പൂവിളി പൂവിളി പൊന്നോണമായ് ..

ഇന്ന് അത്തം. തിരുവോണത്തെ വരവേല്‍ക്കാന്‍ മലയാളിക്ക് ഇനി കാത്തിരിപ്പിന്റെ പത്തു നാളുകള്‍. പൂക്കളമൊരുക്കി മഹാബലിയെ വരവേല്‍ക്കാന്‍ മലയാളനാട് ഒരുങ്ങിക്കഴിഞ്ഞു. പൂക്കളങ്ങളുടെ വര്‍ണ വൈവിധ്യങ്ങള്‍ ഇന്ന് മുതല്‍ മലയാളിയുടെ മനസ്സിന് നിറമേകുന്നു. പൂക്കളും പൂ വിളികളും വിദൂര ദേശങ്ങളില്‍ കഴിയുന്ന മലയാളിയുടെ മനസ്സിന് ഗൃഹാതുരത്വത്തിന്റെ സുഖമുള്ള നോവുകളാവും.

ചിങ്ങക്കൊയ്ത്തിന്റെ സമൃദ്ധിയിലേക്ക് കണ്ണ് തുറക്കുന്ന ഓണക്കാലം ഇന്ന് മലയാളിക്ക് അന്യമായിക്കഴിഞ്ഞു. തൊടിയിലെ തുമ്പയും മുക്കുറ്റിയും ചെത്തിയും തീര്‍ത്ത പൂക്കളങ്ങള്‍ പഴയകാലത്തെ സുഖമുള്ള ഓര്‍മ്മകളിലേക്ക് ചുരുങ്ങിയപ്പോള്‍, ഓണം ആഘോഷങ്ങളിലേക്ക് മാത്രം ഒതുങ്ങുകയും ചെയ്തു.

ഇന്റര്‍ലോക്ക് വിരിച്ച മുറ്റത്ത് വിപണിയിലെ പൂക്കളിട്ട് മലയാളി ഓണത്തെ വരവേല്‍ക്കുമ്പോള്‍ പൊയ്‌പോയ വസന്തം തിരികെ വരണമെന്ന പ്രാര്‍ത്ഥനയുമായി നമുക്ക് ഈ ഓണത്തിന്റെ ആഘോഷങ്ങളിലേക്ക് നടന്നിറങ്ങാം.

Scroll To Top