Wednesday December 07, 2016
Latest Updates

എല്ലാ മാന്യ വായനക്കാര്‍ക്കും തിരുവോണാശംസകള്‍ …

എല്ലാ മാന്യ വായനക്കാര്‍ക്കും തിരുവോണാശംസകള്‍ …

ഇന്ന് തിരുവോണം. കേരളക്കരയാകെയും ലോകമെമ്പാടുമുള്ള മലയാളികളും ജാതിമത ഭേദമില്ലാതെ ഓണം ആഘോഷിക്കുകയാണ്.

ഇന്നലെ ഉത്രാടദിനത്തിലെ തിരക്കുകള്‍ അവസാനിപ്പിച്ച് ഇനി ഓണത്തിന്റെ സ്വാസ്ഥ്യത്തിലേക്ക് മലയാളി ചാഞ്ഞിരിക്കുന്നു.

പത്തു കൂട്ടം പൂക്കളും ചേര്‍ത്ത് ഓണപ്പൂക്കളം ഒരുക്കുന്ന തിരക്കിലാണ് കുട്ടികളും നാട്ടിലെ വിവിധ സംഘടനകളും.അയര്‍ലണ്ട് അടക്കമുള്ള പ്രവാസിദേശങ്ങളിലും സ്ഥിതി വ്യത്യസസ്തമല്ല.
അവിയലും സാമ്പാറും തോരനും പച്ചടിയും കിച്ചടിയും പ്രഥമനും ഒക്കെയായി വിഭവസമൃദ്ധമായ ഓണസദ്യയ്ക്കുള്ള ഒരുക്കത്തിലാണ് മലയാളി വീട്ടമ്മമാര്‍.

പഴയതുപോലെ ഓണത്തുമ്പിയും തൊടിയില്‍ ഓണപ്പൂക്കളുമില്ലാത്ത ഇക്കാലത്ത് തമിഴ്നാട്ടില്‍ നിന്നെത്തുന്ന പൂക്കള്‍ തന്നെയാണ് കേരളത്തിലെ വീടുകളിലും അത്തച്ചമയത്തിനു ശരണം. അതുകൊണ്ടു തന്നെ പൂവിന് തീവിലയുമാണ്.

കാലം തെറ്റിയ മഴയും നാടെങ്ങും കൂണുകള്‍ പോലെ മുളച്ചു നില്‍ക്കുന്ന മൊബൈല്‍ ഫോണ്‍ ടവറുകളുടെ റേഡിയേഷനും ചേര്‍ന്ന് ഓണത്തുമ്പിയെ അകറ്റിയിരിക്കുന്നു. അതുപോലെ തുമ്പയും തെച്ചിയും വാടാമുല്ലയും ചെത്തിയും കാണാനില്ലാതായിരിക്കുന്നു.

ഊഞ്ഞാലും ഊഞ്ഞാലാട്ടവും കടുവാകളിയും തുമ്പിതുള്ളലും തിരുവാതിരയും ഓണപ്പാട്ടും ടെലിവിഷനുകളിലെ ഓണക്കാഴ്ചയായി മാറിയെങ്കിലും ഓണം ഇന്നും ഒളിമങ്ങാത്ത മാധുര്യമായി മലയാളിക്കു കൂട്ടിനുണ്ട്.

എല്ലാ പ്രിയ വായനക്കാര്‍ക്കും’ഐറിഷ് മലയാളിയുടെ’ ഓണാശംസകള്‍…

Scroll To Top