Tuesday December 06, 2016
Latest Updates

ഓണ്‍ ലൈന്‍ വഴി ബില്ലുകള്‍ അടച്ചാല്‍ ലാഭം,പക്ഷേ …

ഓണ്‍ ലൈന്‍ വഴി ബില്ലുകള്‍ അടച്ചാല്‍ ലാഭം,പക്ഷേ …

നിങ്ങള്‍ ഓണ്‍ ലൈന്‍ വഴിയാണോ ബില്ലുകള്‍ അടയ്ക്കുന്നത് ?ബില്ലുകളടക്കാന്‍ ഓണ്‍ലൈന്‍ പെയ്‌മെന്റ് സംവിധാനം ഉപയോഗിക്കാത്തവര്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിക്കുന്നവരെക്കാള്‍ 300 മുതല്‍ 400 യൂറോയോളം അധിക ചെലവ് വരുന്നുവെന്ന് പുതിയ കണക്കുകള്‍. ടിവി, ബ്രോഡ്ബാന്റ് ബില്ലുകളും ബാങ്ക് ഇടപാടുകളും പേപ്പര്‍ ട്രാന്‍സാക്ഷനിലൂടെ നടത്തുന്നത് അധികചെലവാണെന്നാണ് റിപ്പോര്‍ട്ട്. പേപ്പര്‍ ട്രാന്‍സാക്ഷനുകള്‍ക്ക് കമ്പനികള്‍ 40 യൂറോ വരെയാണ് പ്രതിമാസം ഉപയോക്താക്കളില്‍ നിന്നും ഈടാക്കുന്നത്.

ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് സാധാരണ ഓഫീസ് ഇടപാടുകളെക്കാള്‍ കമ്പനികള്‍ 12 ശതമാനം ഇളവുകള്‍ അനുവദിക്കുന്നുണ്ട്. ബൈദ്യുതി, കാര്‍ ഇന്‍ഷൂറന്‍സ് തുടങ്ങിയ ബില്ലുകള്‍ ഓണ്‍ലൈന്‍ വഴി അടക്കുന്നതിലൂടെ വീട്ടുടമയ്ക്ക് ശരാശരി 60 യൂറോ വരെ ലാഭിക്കാനാകും.എന്നാല്‍ ഓണ്‍ ലൈന്‍ ബില്ലുകള്‍ കൃത്യമായി പരിശോധിച്ചില്ലെങ്കില്‍ ‘പണി കിട്ടിയതായി’പറയുന്നവരെയും ധാരാളം കാണാം.താരിഫിലും മറ്റും വരുത്തുന്ന മാറ്റങ്ങള്‍ ഓണ്‍ ലൈനായി അറിയിക്കുന്ന ഇവര്‍ മെയിലിന് മറുപടി നല്‍കിയില്ലെങ്കില്‍ ഉപഭോക്താവ് അംഗീകരിച്ചതായി കണക്കാക്കും.കൂടിയ ബില്‍ തുക വരുമ്പോള്‍ പ്രശ്‌നം പരിഹരിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ പുതിയ താരിഫിന് ക്യാന്‍സലേഷന്‍ ചാര്‍ജ് ഈടാക്കും.കമ്പനികളുമായി ഏറ്റുമുട്ടാതെ ഉപഭോക്താവിന് വേറെ മാര്‍ഗമില്ലെന്നതാവും.ബില്ലുകളും അറിയിപ്പുകളും കൃത്യമായി പരിശോധിക്കുക എന്നതാണ് ഇതിനുള്ള പ്രതിവിധി 

അയര്‍ലണ്ടില്‍ ഗ്രാമപ്രദേശങ്ങളിലടക്കം പത്ത് ലക്ഷത്തോളം പേര്‍ക്ക് ഇപ്പോഴും ബ്രോഡ്ബാന്റ് സൗകര്യം ലഭ്യമായിട്ടില്ല. ഇവരെല്ലാം ബില്ലുകളടക്കാനും മറ്റു പണയിടപാടികള്‍ക്കും പേപ്പര്‍ സംവിധാനമാണ് ഉപയോഗപ്പെടുത്തുന്നത്. പോസ്റ്റല്‍ ചാര്‍ജടക്കം ഇത്തരത്തില്‍ ഇടപാടു നടത്തുന്നവര്‍ക്ക് പ്രതിവര്‍ഷം ഏകദേശം 330 യൂറോയോളം അധിക ചെലവ് വരുന്നു.

Scroll To Top