Thursday December 08, 2016
Latest Updates

മരിച്ചുകളിച്ചിട്ടും തോറ്റു!ഐറിഷ് താരത്തിന്റെ ക്യാച്ച് പക്ഷേ,ലോക മാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമായി

മരിച്ചുകളിച്ചിട്ടും തോറ്റു!ഐറിഷ് താരത്തിന്റെ ക്യാച്ച് പക്ഷേ,ലോക മാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമായി

ഡബ്ലിന്‍:ഇതൊടൊപ്പം കൊടുത്തിരിക്കുന്ന ഫോട്ടോ ഒന്ന് ശ്രദ്ധിച്ചു നോക്കു..അയര്‍ലണ്ടിന്റെ ഗാരി വില്‍സന്റെ ഈ കാച്ച് കണ്ടാല്‍ ആരും ഒന്ന് മൂക്കത്ത് വിരല്‍വെച്ചുപോകും. കാരണം അത്ര ഗംഭീരമായിരുന്നു സിക്‌സ് ലൈനില്‍ കയറിയുള്ള ഇദ്ദേഹത്തിന്റെ കാച്ച് പ്രകടനം.
ലോകകപ്പ് ട്വന്റി20 ക്രിക്കറ്റിന്റെ ആദ്യ റൗണ്ട് യോഗ്യതാ മത്സരങ്ങളില്‍ ഒമാന്‍അയര്‍ലണ്ട് മത്സരത്തിനിടെയായിരുന്നു അവിശ്വസിനീയമായ ഈ പ്രകടനം.
ഒമാന്‍ ടീമിന് ജയിക്കാന്‍ 15 ബോളില്‍ 22 റണ്‍സ് വേണമെന്നിരിക്കെയാണ് സംഭവം. ഒമാന്‍ താരം ആമിര്‍ അലി ഉയര്‍ത്തിയടിച്ച ഏതാണ്ട് ഏല്ലാവരും സിക്‌സ് ഉറപ്പിച്ച ഒരു പന്തില്‍ ഗാരി വില്‍സന്‍ ഉയര്‍ന്നുപൊങ്ങി ഏവരേയും വിസ്മയിപ്പിച്ചുകൊണ്ട് പന്ത് കൈപ്പിടിയിലൊതുക്കുകയായിരുന്നു.എന്നാല്‍ ബോള്‍ കൈയ്യില്‍ നിന്നും വഴുതി പോയതോടെ ആ ക്യാച്ച് പാഴായിപ്പോയി
സിക്‌സ് ലൈനിന് അപ്പുറത്തേയ്ക്ക ചാടി പന്ത് നിലത്ത് കുത്തുന്നതിന് മുമ്പ് ഗ്രൗണ്ടിനുളളിലേക്ക് എത്തിക്കുകയായിരുന്നു ഇദ്ദേഹം.എന്നാല്‍ ബോള്‍ കൈയ്യില്‍ നിന്നും വഴുതി പോയതോടെ ആ ക്യാച്ച് പാഴായിപ്പോയി. എങ്കിലും ഈയൊരു പ്രകടനം പോലും വിജയത്തിനായി അയര്‍ലണ്ട് ടീമിന് തുണയായില്ല.
രണ്ട് വിക്കറ്റിനാണ് അയര്‍ലന്‍ഡിനെ ഒമാന്‍ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത് അയര്‍ലണ്ട് നേടിയ 154 റണ്‍സ് രണ്ട് എട്ടുവിക്കറ്റ് നഷ്ടത്തില്‍ രണ്ട് പന്ത് ബാക്കിയിരിക്കെ ഒമാന്‍ മറികടക്കുകയായിരുന്നു. 155 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഒമാന് ഓപ്പണര്‍ സീഷണ്‍ മക്‌സൂദും ഖവാര്‍ അലി കൂട്ടുകെട്ടും 69 റണ്‍സ് നേടി മികച്ച തുടക്കം തന്നെ നേടിക്കൊടുത്തു.
33 പന്തില്‍ 38 റണ്‍സെടുത്ത ഒപണര്‍ സീഷന്‍ മക്‌സൂദ് ആണ് ഒമാന്റെ ടോപ്‌സ്‌കോറര്‍. അയര്‍ലണ്ടിനു വേണ്ടി കെവിന്‍ ഒബ്രിയന്‍, ആന്‍ഡി മക്ബ്രിന്‍, മാക്‌സ് സോറന്‍സണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Scroll To Top