Sunday December 04, 2016
Latest Updates

ഒമാനില്‍ അങ്കമാലി സ്വദേശിനിയായ മലയാളി നഴ്‌സ് കുത്തേറ്റ് മരിച്ചു

ഒമാനില്‍ അങ്കമാലി സ്വദേശിനിയായ മലയാളി നഴ്‌സ് കുത്തേറ്റ് മരിച്ചു

സലാല : ഒമാനിലെ സലാലയില്‍  മൂന്നു മാസം ഗര്‍ഭിണിയായ മലയാളി നഴ്‌സ് മോഷ്ടാവിന്റെ കുത്തേറ്റു മരിച്ചു. അങ്കമാലി കറുകുറ്റി സ്വദേശിനി ചിക്കു റോബര്‍ട്ട് (28) ആണ് മരിച്ചത്. ബദര്‍ അല്‍ സമ ആശുപത്രിയിലെ നഴ്‌സായിരുന്നു. സലാലയിലെ ഫ്‌ലാറ്റില്‍ കുത്തേറ്റു മരിച്ചുനിലയില്‍ കണ്ടെത്തുകയായിരുന്നു. മോഷണശ്രമം ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കുത്തേറ്റതെന്ന് കരുതുന്നു.
അതേ ആസ്പത്രിയിലെ ജീവനക്കാരനായ ചങ്ങനാശേരി സ്വദേശി ലിന്‍സന്‍ തോമസാണ് ചിക്കുവിന്റെ ഭര്‍ത്താവ്.രാത്രി 10 മണിക്കായിരുന്നു ചിക്കു ഡ്യൂട്ടിക്ക് കയറേണ്ടത്. എന്നാല്‍ ഡ്യൂട്ടിക്ക് ചിക്കു എത്താത്തിരുന്നതിനെത്തുടര്‍ന്ന് ലിന്‍സണ്‍ ഫോണില്‍ വിളിച്ചെങ്കിലും ചിക്കു ഫോണെടുത്തില്ല. തുടര്‍ന്ന് ലിന്‍സണ്‍ ഫ്‌ളാറ്റില്‍ വന്ന് നോക്കിയപ്പോളാണ് ചിക്കു ചോരയില്‍ കുളിച്ചു കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ശരീരത്തില്‍ കുത്തേറ്റ പാടുകള്‍ ഉണ്ട് എന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

കറുകുറ്റി മാമ്പ്ര തെക്കയില്‍ അയിരൂക്കാരന്‍ വീട്ടില്‍ റോബര്‍ട്ടിന്റെ മകളാണ് ചിക്കു. എട്ട് മാസം മുമ്പാണ് ചങ്ങാശേരി മാടപ്പള്ളി ആഞ്ഞിലപറമ്പില്‍ ലിന്‍സണുമായുള്ള ചിക്കുവിന്റെ വിവാഹം കഴിഞ്ഞത്.സയന റോബര്‍ട്ട് സഹോദരിയാണ്

Scroll To Top