Monday March 27, 2017
Latest Updates

വിഖ്യാത നടന്‍ ഓംപുരി അന്തരിച്ചു

വിഖ്യാത നടന്‍ ഓംപുരി അന്തരിച്ചു

മുംബയ് : വിഖ്യാത നടന്‍ ഓംപുരി (66) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു.ഇന്നു വെളുപ്പിനായിരുന്നു അന്ത്യം. അന്ധേരിയിലെ വസതിയിലെത്തിച്ച മൃതദേഹം പൊതുദര്‍ശനത്തിനു വച്ചിരിക്കുകയാണ്.

നാടകത്തില്‍ നിന്നു സിനിമയിലെത്തിയ ഓംപുരി 1976ല്‍ മറാത്തി സിനിമയിലൂടെയായിരുന്നു ചലച്ചിത്രലോകത്തെത്തിയത്. രണ്ടു തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു.

ഹിന്ദി, ഇംഗ്ലിഷ്, മറാത്തി, പഞ്ചാബി, കന്നഡ, മലയാളം തുടങ്ങിയ ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്.

മലയാളത്തില്‍ ജയറാം നായകനായ ആടുപുലിയാട്ടമാണ് അവസാനം ഓംപുരി അഭിനയിച്ചചിത്രം. പുരാവൃത്തം, സംവത്സരങ്ങള്‍ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

1990ല്‍ രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്കി ആദരിച്ചു.പാകിസ്ഥാന്‍, ബ്രിട്ടീഷ്, ഹോളിവുഡ് ചിത്രങ്ങളിലും ഓംപുരി ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top