Thursday August 17, 2017
Latest Updates

അയര്‍ലണ്ടിനെ നാണം കെടുത്തിയ പാറ്റ് ഹിക്കിയെ ജയിലില്‍ നിന്നും വിട്ടു

അയര്‍ലണ്ടിനെ നാണം കെടുത്തിയ പാറ്റ് ഹിക്കിയെ ജയിലില്‍ നിന്നും വിട്ടു

ഡബ്ലിന്‍:ബ്രസീലില്‍ നടന്ന റിയോ ഒളിംപിക്സിനിടെ അയര്‍ലണ്ടിനെ നാണം കെടുത്തിയ മുന്‍ ഒളിംപിക് കൗണ്‍സില്‍ ഓഫ് അയര്‍ലണ്ട് പ്രസിഡന്റ് പാറ്റ് ഹിക്കിയെ ജയിലില്‍ നിന്നും വിട്ടു. ബ്രസീലിലെ ജയിലില്‍ കഴിയുകയായിരുന്ന അദ്ദേഹത്തെ ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അയര്‍ലണ്ടിലേയ്ക്ക് തിരികെ വരാന്‍ അനുവദിച്ചത്. ഒളിംപിക്സ് ടിക്കറ്റുകള്‍ തിരിമറി കാട്ടി വിറ്റു എന്നാരോപിച്ചാണ് 71കാരനായ ഹിക്കിയെ ബ്രസീലിയന്‍ പോലീസ് അറസ്റ്റ് ചെയ്തത്. 1,500,000 ഡോളര്‍ (410,753 യൂറോ) ജാമ്യത്തുക കെട്ടിവച്ചശേഷമേ ഹിക്കിക്ക് ജയിലില്‍ നിന്നും ഇറങ്ങാന്‍ പറ്റൂ.

ഒളിംപിക്സിനിടെ ടിക്കറ്റ് മറിച്ചുവിറ്റു എന്ന് ഹിക്കിക്കൊപ്പം ടിഎച്ച്ജി ഡയറക്ടര്‍ കെവിന്‍ മലോണും ആരോപണം നേരിടുന്നുണ്ട്. എന്നാല്‍ ഇരുവരും എല്ലാ ആരോപണങ്ങളും നിഷേധിച്ചിരിക്കുകയാണ്. ഹിക്കിക്ക് ഹൃദ്രോഗമാണെന്നും, ഉടന്‍ സര്‍ജറി ആവശ്യമാണെന്നും അദ്ദേഹത്തിന്റെ സൊളിസിറ്റര്‍ സിമോണ്‍ കാമനറ്റ്സ് ഇതിനുമുമ്പ് പറഞ്ഞിരുന്നു

Scroll To Top