Tuesday January 23, 2018
Latest Updates

അയര്‍ലണ്ടിന് റിയോ ഒളിമ്പിക്‌സില്‍ ആദ്യ മെഡല്‍,സ്വര്‍ണ്ണം നഷ്ടമായത് 1.41 സെക്കന്ഡിന്റെ വ്യത്യാസത്തില്‍,ആഹ്‌ളാദ പൂര്‍വ്വം രാജ്യം

അയര്‍ലണ്ടിന് റിയോ ഒളിമ്പിക്‌സില്‍ ആദ്യ മെഡല്‍,സ്വര്‍ണ്ണം നഷ്ടമായത് 1.41 സെക്കന്ഡിന്റെ വ്യത്യാസത്തില്‍,ആഹ്‌ളാദ പൂര്‍വ്വം രാജ്യം

റിയോ:റിയോ ഒളിമ്പിക്‌സില്‍ അയര്‍ലണ്ടിന് ആദ്യ മെഡല്‍.റോവിംഗ് ഡബിള്‍സില്‍ കൗണ്ടി കോര്‍ക്കിലെ സ്‌കീബ്രീനില്‍ നിന്നുള്ള സഹോദരങ്ങളായ ജെറി ഓ ഡോണാവനും,പോള്‍ ഓ ഡോണാവനും ചേര്‍ന്നാണ് രാജ്യത്തിന് അഭിമാനകരമായി വെള്ളി മെഡല്‍ കരസ്ഥമാക്കിയത്.റോവിംഗില്‍ ഇതാദ്യമാണ് അയര്‍ലണ്ട് മെഡല്‍ കൊയ്യുന്നത്.

അപ്രതീക്ഷിതമായ വിജയത്തിന്റെ ആനന്ദലഹരിയിലേയ്ക്ക് അയര്‍ലണ്ട് നീങ്ങുകയാണ്.അത്യന്തം ആവേശകരമായ റോവിംഗ് മത്സരത്തിന്റെ ഫൈനലില്‍ ഫ്രാന്‍സിന് പിന്നാലെ രണ്ടാം സ്ഥാനത്തെത്തിയ ഓ ഡോണാവന്‍ സഹോദരങ്ങളെ അഭിനന്ദിക്കാന്‍ ആബാലവൃദ്ധം ജനങ്ങള്‍ പൊതുനിരത്തുകളിലും പബ്ബുകളിലും ഒത്തു ചേരുന്നതായി ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു,

വേഗത കുറച്ച് ആദ്യം നീങ്ങിയെങ്കിലും കുതിച്ചു പാഞ്ഞു സ്വര്‍ണ്ണം ലക്ഷ്യമാക്കി നീങ്ങിയ ഐറിഷ് റ്റീമിന് വെറും 1.41 സെക്കന്ഡിന്റെ വ്യത്യാസത്തിലാണ് സ്വര്‍ണ്ണം നഷ്ട്ടമായത്.

Scroll To Top