Friday December 02, 2016
Latest Updates

മമ്മൂട്ടിയുടെ പ്രതീക്ഷ അയര്‍ലണ്ട് അട്ടിമറിക്കുമോ ?

മമ്മൂട്ടിയുടെ പ്രതീക്ഷ അയര്‍ലണ്ട് അട്ടിമറിക്കുമോ ?

ഡബ്ലിന്‍:ഓഗസ്റ്റ് 6 ന് മലയാളികള്‍ കാത്തിരിക്കുന്ന ഒരു പ്രധാന ഹോക്കി മത്സരം റിയോയില്‍ നടക്കും.ഇന്ത്യയും അയര്‍ലണ്ടും തമ്മിലുള്ള ഈ മത്സരത്തില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുന്നത് മലയാളി താരം പിആര്‍ ശ്രീജേഷാണ് എന്നതാണ് മലയാളികളെ ആവേശഭരിതരാക്കുന്നത്.

റിയോ ഒളിംമ്പിക്‌സിനുള്ള ഇന്ത്യന്‍ ഹോക്കി ടീമിനെ മലയാളി താരം പിആര്‍ ശ്രീജേഷ് നയിക്കുമെന്ന വാര്‍ത്ത പുറത്തു വന്നതോടെ മലയാളികള്‍ക്ക് അഭിമാനമായി മാറിയ ശ്രീജേഷിനെ അഭിനന്ദിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടിയടക്കം ഒട്ടേറെ പ്രമുഖര്‍ തന്നെ രംഗത്തെത്തിയിരുന്നു.

”റിയോ ഒളിമ്പിക്സില്‍ ഇന്ത്യന്‍ ഹോക്കി ടീമിനെ മലയാളി താരം പിആര്‍ ശ്രീജേഷ് നയിക്കും. അഭിനന്ദനങ്ങള്‍!” മമ്മൂട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഇന്ത്യയുടെ ആദ്യ മത്സരം ഓഗസ്റ്റ് ആറിന് അയര്‍ലണ്ടിന് എതിരെയാണ്,ഇതില്‍ ഇന്ത്യയ്ക്ക് അയര്‍ലണ്ടിനെ തോല്‍പ്പിക്കാനാവും എന്നതാണ് പ്രതീക്ഷ.എന്നാല്‍ ഐറിഷ് ഹോക്കി ടീമിനെയും അങ്ങനെയങ് എഴുതി തള്ളാനുമാവില്ല. അര്‍ജന്റീന, കാനഡ്, ജര്‍മനി, അയര്‍ലണ്ട് , ഹോളണ്ട് എന്നീ രാജ്യങ്ങളുള്‍പ്പെട്ട ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ കളിക്കുക.

2006 മുതല്‍ ദേശീയ ടീമിലെ സ്ഥിരം സാന്നിധ്യമാണ് ശ്രീജേഷ്. ചാമ്പ്യന്‍സ് ട്രോഫിയിലെ മികച്ച പ്രകടനമാണ് ശ്രീജേഷിനെ റിയോ ഒളിംമ്പികിസിനുള്ള ഇന്ത്യന്‍ ടീമിന്റെ നായകനാകാന്‍ തുണച്ചത്. സര്‍ദാര്‍ സിംഗിനെ മറികടന്നാണ് ശ്രീജേഷിനെ ഹോക്കി ഇന്ത്യ നായകനാക്കിയത്.

Scroll To Top