Saturday December 10, 2016
Latest Updates

2015 ല്‍ അയര്‍ലണ്ടില്‍ പ്രോപ്പര്‍ട്ടി മേഖല തകരുമോ ?ഓള്‍ഡ് മൂര്‍ പഞ്ചാംഗത്തിന്റെ’ 2015 പ്രവചനം’ പുറത്തിറങ്ങി 

2015 ല്‍ അയര്‍ലണ്ടില്‍ പ്രോപ്പര്‍ട്ടി മേഖല തകരുമോ ?ഓള്‍ഡ് മൂര്‍ പഞ്ചാംഗത്തിന്റെ’ 2015 പ്രവചനം’ പുറത്തിറങ്ങി 

ഡബ്ലിന്‍: 2015 ല്‍ അയര്‍ലണ്ടില്‍ സംഭവിക്കാനിടയുള്ള കാര്യങ്ങളുടെ പ്രവചനം പുറത്തുവന്നു. 2015 ല്‍ അയര്‍ലണ്ടില്‍ പ്രോപ്പര്‍ട്ടി മേഖലയില്‍ വന്‍ പ്രതിസന്ധിയുണ്ടാകുമെന്നാതാണ് പ്രധാന പ്രവചനം.ഇപ്പോള്‍ ഊതി വീര്‍പ്പിച്ചു വെച്ചിരിക്കുന്ന പ്രോപ്പര്‍ട്ടി മേഖല സോപ്പ് കുമിളകള്‍ പോലെ ജൂലൈ മാസത്തോടെ തകര്‍ന്നടിയുമെന്ന് ഓള്‍ഡ് മൂര്‍ പഞ്ചാംഗമാണ് പ്രവചനം നടത്തിയത്. 251 വര്‍ഷമായി പുറത്തിറങ്ങുന്ന പ്രശസ്തമായ ഭാവി നിരീക്ഷകരാണ് ഓള്‍ഡ് മൂര്‍ പഞ്ചാംഗം 

അടുത്ത വര്‍ഷം അയര്‍ലണ്ടിനെ പിടിച്ചു കുലുക്കാന്‍ പോന്ന ലൈംഗിക വിവാദമുണ്ടാകും, ഐറിഷ് വാട്ടറിന്റെ നടപടികള്‍ വീണ്ടും വിവാദത്തിലാകും. റനൈര്‍ സിഇഒ മൈക്കല്‍ ഒ ലീരി കൂടുതല്‍ മനുഷ്യ സ്‌നേഹിയാകും തുടങ്ങിയവയാണ് പ്രധാന പ്രവചനങ്ങള്‍.

ഐറിഷ് ഗണിത ശാസ്ത്രജ്ഞനും ആസ്‌ട്രോളജിസ്റ്റുമായ തിയോഫിലസ് മൂറാണ് ഈ ഓള്‍ഡ് മൂര്‍ പഞ്ചാംഗത്തിന്റെ പ്രസിദ്ധീകരണം ആരംഭിച്ചത്. 1764 ലാണ് പഞ്ചാംഗം പ്രസിദ്ധീകരണം തുടങ്ങിയത്.ഓള്‍ഡ് മൂര്‍ പഞ്ചാംഗത്തിന്റെ ഭൂരിപക്ഷം പ്രവചനങ്ങളും ഇതുവരെ ശരിയായിട്ടുണ്ടത്രേ. 2014 ല്‍ പോപ്പ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ കാറപകടത്തില്‍പ്പെടുമെന്നും ഓള്‍ഡ് മൂര്‍ പഞ്ചാംഗം പ്രവചിച്ചിരുന്നു. പാപ്പരാസികളില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ ബീബറിന്റെ കാര്‍ അപകടത്തില്‍പ്പെടുമെന്നായിരുന്നു പ്രവചനം. അത് കൃത്യമായി സംഭവിച്ചു. 

അയര്‍ലണ്ടിലെ ഭരണകക്ഷികളുടെ ജനപ്രീതി ഇടിയുമെന്നും ഓള്‍ഡ് മൂര്‍ പഞ്ചാംഗം കഴിഞ്ഞ വര്‍ഷം പ്രവചിച്ചിരുന്നു. ജലനിരക്കിനെതിരെയുള്ള പ്രതിഷേധങ്ങളെ തുടര്‍ന്ന് അക്കാര്യം കൃത്യമായി സംഭവിക്കുകയും ചെയ്തു. അടുത്ത വര്‍ഷം മുന്തിരി ക്ഷാമം നേരിടാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വൈന്‍ പ്രേമികള്‍ ആവശ്യത്തിന് വൈന്‍ വാങ്ങി സൂക്ഷിക്കണമെന്നാണ് മറ്റൊരു പ്രവചനം. അടുത്ത വര്‍ഷം ടൈറ്റാനിക്ക് പോലെ മറ്റൊരു കപ്പല്‍ നീറ്റിലിറക്കും, ബഹിരാകാശത്ത് ഒരു ഹോട്ടല്‍ തുടങ്ങും. തുടങ്ങിയവയാണ് മറ്റ് പ്രവചനങ്ങള്‍.

Scroll To Top