Monday September 25, 2017
Latest Updates

അഞ്ഞൂറ് വര്‍ഷം മുമ്പ് ഡബ്ലിനില്‍ ജീവിച്ച അജ്ഞാത സുന്ദരനെ പുനരാവിഷ്‌കരിച്ചു

അഞ്ഞൂറ് വര്‍ഷം മുമ്പ് ഡബ്ലിനില്‍   ജീവിച്ച അജ്ഞാത സുന്ദരനെ പുനരാവിഷ്‌കരിച്ചു

ഡബ്ലിന്‍: അഞ്ഞൂറ് വര്‍ഷം മുമ്പ് ജീവിച്ചിരുന്ന അജ്ഞാതനായ ഒരു ഐറീഷുകാരന്റെ രൂപം ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുരാവസ്തു ഗവേഷകര്‍ വികസിപ്പിച്ചെടുത്തു.മരിക്കുമ്പോള്‍ 35 വയസ് പ്രായമുള്ള ഒരാളുടെ അവശിഷ്ടങ്ങളാണ് മറ്റ് നാല് പേര്‍ക്കൊപ്പം ഇപ്പോഴത്തെ ഡബ്ലിന്‍ കോളജ് ഗ്രീനില്‍ നിന്ന് ലഭിച്ചത്. ന്യു ലുവാസ് ക്രോസ് സിറ്റിയില്‍ കുഴിക്കുന്നതിനിടെ 2014 ഓഗസ്റ്റിലാണ് അസ്ഥികൂടങ്ങള്‍ ലഭിച്ചത്. ഒരിക്കല്‍ ഹോഗന്‍ ഗ്രീനെന്നറിയപ്പെട്ട ഇവിടെ സിറ്റിയിലെ മൂന്ന് മധ്യകാലീന സ്മാരകങ്ങളിലൊന്നാണ്.

നാല് അസ്ഥികൂടങ്ങള്‍ 17 വയസ്സില്‍ താഴെയുള്ളവരുടേതായിരുന്നു.അഞ്ചാമത്തേത് 25നും 35നുമിടയില്‍ പ്രായമുള്ള ഒരാളുടേതായിരുന്നു.തെളിവുകള്‍ പ്രകാരം ഇവരെല്ലാം പാവപ്പെട്ടവരായിരുന്നുവെന്നാണ് തെളിഞ്ഞത്. സംസ്‌കരണാവശിഷ്ടങ്ങളില്‍ നിന്നും ലഭിച്ച തെളിവനുസരിച്ച് ഇവര്‍ 1485നും 1603നുമിടയില്‍ ജീവിച്ചവരാണെന്നും കണ്ടെത്തി.മുതിര്‍ന്നയാളുടെ അസ്ഥികൂടം നല്ലനിലയില്‍ സംരക്ഷിച്ചു.3ഡി ഡിജിറ്റല്‍ ഇഫക്ടിലൂടെ മുഖം പുനര്‍നിര്‍മ്മിച്ചു.ഇയാളുടെ പല്ലിന്റെ സാംപിളില്‍ നിന്നും ഈ മുനഷ്യന്‍ ജീവിതകാലമത്രയും ഡബ്ലിനിലാണ് കഴിഞ്ഞതെന്നു ശാസ്ത്രജ്ഞര്‍ തെളിയിച്ചിട്ടുണ്ട്!

ലിവര്‍പൂള്‍ ജോണ്‍ മൂര്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫ.കരോളിന്‍ വിക്കിന്‍സണിന്റെ നേതൃത്വത്തിലുള്ള ടീമാണ് ഈ സംരംഭത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചത്.’സയന്‍സ് മീറ്റ് ആര്‍ട്ട്’ പ്രതിഭാസത്തിലൂടെയാണ് മീശയും നീണ്ട മുടിയും ആ ചിത്രത്തിനു നല്‍കിയതെന്ന് ട്രാന്‍സ്പോര്‍ട് ഇന്‍ഫ്രാസ്ടക്ചര്‍ ആര്‍കിടെക്ട് റോണാന്‍ സ്വാന്‍ പറഞ്ഞു.16ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നുവെന്ന ഭാവനയിലാണ് ഈ മനുഷ്യനെ ആക്കിത്തീര്‍ത്തതെന്നും അദ്ദേഹം പറഞ്ഞു.

അയര്‍ലണ്ടില്‍ നടന്ന റോഡ്-റയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തിയ കുഴിക്കലില്‍ 5000ത്തോളം ആളുകളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു.ഏതാനും ചിലത് ഇത്തരം ചിത്രകല്‍പ്പനയ്ക്കായി കരുതിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.500വര്‍ഷങ്ങള്‍ക്കു ശേഷം നമ്മുടെ പൂര്‍വികരെ മുഖാമുഖം കാണാനാകുന്നത് അത്ഭൂതപ്പെടുത്തുകയാണ്’.
അഞ്ചോ ആറോ അസ്ഥികൂടങ്ങളേ ഇത്തരത്തില്‍ ഉള്ളത് ഭാവിയിലേക്ക് കരുതിയിട്ടുള്ളുവെന്നും അദ്ദേഹം പറഞ്ഞു

Scroll To Top