Saturday December 10, 2016
Latest Updates

സെന്‍ക്കന്‍ഡ് ഹാന്‍ഡ് ഫോക്‌സ് വാഗനും കുത്തനെ വിലയിടിയുന്നു

സെന്‍ക്കന്‍ഡ് ഹാന്‍ഡ് ഫോക്‌സ് വാഗനും കുത്തനെ വിലയിടിയുന്നു

ഡബ്ലിന്‍:മലിനീകരണ സംവിധാനം സംബന്ധിച്ച പ്രശ്‌നങ്ങളെ തുടര്‍ന്ന് ഫോക്‌സ് വാഗന്റെ സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ക്കും വില ഇടിയുന്നു.മാര്‍ക്കറ്റില്‍ സെന്‍ക്കന്‍ഡ് ഹാന്‍ഡ് ഫോക്‌സ് വാഗന്‍ വാഹനങ്ങള്‍ക്ക് ആവശ്യക്കാരെ എത്തുന്നില്ലെന്നാണ് വില്‍പ്പനക്കാര്‍ വെളിപ്പെടുത്തുന്നത്.

അയര്‍ലണ്ടില്‍ മാത്രം 80,000 ഫോക്‌സ് വാഗണ്‍ കാറുകള്‍ തിരികെ വിളിയ്ക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.ഡീസല്‍ കാറുകളിലെ മലിനീകരണ സംവിധാത്തില്‍ മാറ്റങ്ങള്‍ വരുത്താനുള്ള ആക്ഷന്‍ പ്ലാനിന്റെ ഭാഗമാണ് ഇത്. ഇവയില്‍ 34,387 ഫോക്‌സ് വാഗണ്‍ പാസ്സഞ്ചര്‍ കാറുകളും, 16,485 ഓഡി കാറുകളും 4,365 സിയറ്റ് കാറുകളും 15,004 സ്‌കോഡാ കാറുകളും ഉള്‍പ്പെടുന്നു. 

പഴയ കാറുകളുടെ വില സംബന്ധിച്ച് ഉണ്ടാവാന്‍ പോകുന്ന പ്രത്യാഘാതങ്ങളുടെ പൂര്‍ണ്ണചിത്രം ഇനിയും വ്യക്തമാവാന്‍ ഇരിക്കുന്നതേയുള്ളൂ. ടൊയോട്ട, ജെനറല്‍ മോട്ടോഴ്‌സ് തുടങ്ങിയ കമ്പനികളും, തങ്ങളുടെ കാറുകള്‍ തിരിച്ചു വിളിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും അവയൊന്നും, ഫോക്‌സ് വാഗണ്‍ നേരിടുന്നതിനോട് സമാനമല്ല. അവരുടെ കച്ചവടം ക്രമേണ തിരിച്ചു വന്നിരുന്നു പക്ഷേ ഫോക്‌സ് വാഗണ്‍ നേരിടാന്‍ പോകുന്നത് കടുത്ത പ്രതിസന്ധി ആയിരിക്കും എന്നാണ് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. 

Scroll To Top