Monday December 05, 2016
Latest Updates

വിപണി മൂല്യത്തില്‍ ഫ്‌ലിപ്കാര്‍ട്ടിനും, സ്‌നാപ് ഡീലിനും പിറകില്‍ മൂന്നാമതായി ഓല

വിപണി മൂല്യത്തില്‍ ഫ്‌ലിപ്കാര്‍ട്ടിനും, സ്‌നാപ് ഡീലിനും പിറകില്‍ മൂന്നാമതായി ഓല

ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസായ ഓല ക്യാബ്‌സ് വിപണി മൂല്യത്തില്‍ ഇന്ത്യയില്‍ മൂന്നാമത്തെ സ്റ്റാര്‍ട്ട് അപ്പായി ഉയര്‍ന്നു. ഫ്‌ലിപ്കാര്‍ട്ടും സ്‌നാപ് ഡീലും മാത്രമാണ് കമ്പനിക്കു മുന്നിലുള്ളത്.

ഈ മാസം മാത്രം 2500 കോടി രൂപയുടെ നിക്ഷേപം കമ്പനി റൈസ് ചെയ്തിരുന്നു. അവസാനവട്ട ഫണ്ട് റൈസിങ്ങില്‍ ആകെ 15600 കോടിയാണ് കമ്പനി റൈസ് ചെയ്തത്. 2011ല്‍ ബാംഗ്ലൂര്‍ ആസ്ഥാനമായി തുടങ്ങിയ കമ്പനിയില്‍ റഷ്യന്‍ കോടീശ്വരനായ യൂറി മില്‍നര്‍, സിംഗപ്പൂര്‍ സ്റ്റേറ്റ് ഇന്‍വസ്റ്റ്‌മെന്റ വിഭാഗമായ ജിഐ സി, ന്യൂയോര്‍ക്ക് ആസ്ഥാനമായ ഫാല്‍ക്കണ്‍ എഡ്ജ് ക്യാപിറ്റല്‍ തുടങ്ങിയ ഭീമന്‍മാരാണ് നിക്ഷേപിച്ചിട്ടുള്ളത്.

ഈ വര്‍ഷം അവസാനത്തോടെ 1000 എഞ്ചിനീയര്‍മാരെ മാത്രം കമ്പനി പുതുതായി നിയമിക്കുമെന്ന് സി ഇ ഒ ഭവിഷ് അഗര്‍വാള്‍ പറഞ്ഞു. കൂടതെ കൂടുതല്‍ മേഖലകളിലേക്ക് കമ്പനി സേവനം വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ 65 നഗരങ്ങളിലാണ് ഓല സേവനം ലഭ്യമായിട്ടുള്ളത്. അടുത്ത വര്‍ഷത്തോടെ സേവനം 200 നഗരങ്ങളില്‍ ലഭ്യമാവും. ആഭ്യന്തര വിപണിയില്‍ പ്രധാന എതിരാളിയായ ടാക്‌സി ഫോര്‍ ഷുവറിനെ ഈയിടെ ഏറ്റെടുത്തതോടെ ഓലയുടെ മാര്‍ക്കറ്റ് ശതമാനം 80 ആയി ഉയര്‍ന്നിരുന്നു.

അമേരിക്കന്‍ കമ്പനിയായ ഉബറാണ് അന്താരാഷ്ട്ര വിപണിയില്‍ ഓലയുടെ പ്രധാന എതിരാളി. ഉബര്‍ നിലവില്‍ ലോകത്തിലെ തന്നെ ഏറ്റവും വിപണി മൂല്യമുള്ള രണ്ടാമത്തെ സ്റ്റാര്‍ട്ട് അപ്പാണ്. 41 ബില്യണ്‍ മൂല്യമുള്ള ചൈനീസ് കമ്പനി സിയോമിയാണ് ഒന്നാമത്.

 

Scroll To Top