Thursday December 08, 2016
Latest Updates

വിഷ്വല്‍ ട്രീറ്റൊരുക്കി ഓകെ കണ്‍മണിയുടെ പ്രോമോ സോങ്

വിഷ്വല്‍ ട്രീറ്റൊരുക്കി ഓകെ കണ്‍മണിയുടെ പ്രോമോ സോങ്

മണി രത്‌നത്തിന്റെ ദ്വിഭാഷാ ചിത്രമായ ഓകെ കണ്‍മണിയുടെ ആദ്യ പ്രോമോ ഗാനം പുറത്തിറങ്ങി. പ്രേക്ഷകരെ പ്രതീക്ഷയുടെ ഉയരത്തിലേക്ക് കൈപിടിച്ചു കൊണ്ടു പോകുന്നതാണ് പ്രോമോ ഗാനത്തിന്റെ വിഷ്വല്‍സ്. ദുല്‍ഖര്‍ സല്‍മാനും നിത്യാ മേനോനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഓഡിയോ ലൗഞ്ചിന് മുന്നോടിയായിട്ടാണ് സോണി മ്യൂസിക് ഒരു മിനിറ്റ് ദൈര്‍ഖ്യമുള്ള പ്രോമോ ഗാനം പുറത്തിറക്കിയിരിക്കുന്നത്.

കാര്‍ത്തിക്കാണ് ഈ ഗാനം പാടിയിരിക്കുന്നത്. ഛായാഗ്രാഹകനായ പി.സി. ശ്രീറാം നിങ്ങള്‍ ഒരു ദൃശ്യ ചാരുതയ്ക്കായി തയാറെടുക്കു എന്ന ശുഭപ്രതീക്ഷ ഓകെ കണ്‍മണിയുടെ വിഷ്വല്‍സീലൂടെ നമുക്ക് മുന്നിലേക്ക് വെയ്ക്കുന്നുണ്ട്. ഓകെ കണ്‍മണിയുടെ ട്രെയിലറും ഏ.ആര്‍. റഹ്മാന്റെ സംഗീതവും പ്രതീക്ഷയുടെ ഉയരം കൂട്ടുന്നതാണ്.

മണിരത്‌നം ചിത്രത്തില്‍ ആദ്യമായിട്ടാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്. ഏപ്രില്‍ 24നാണ് ചിത്രം റിലീസിംഗിന് ഒരുങ്ങുന്നത്. മണിരത്‌നം ചിത്രമായതിനാലും അതില്‍ ദുല്‍ഖര്‍ നായകനായതിനാലും പ്രേക്ഷകര്‍ അമിത പ്രതീക്ഷയിലാണ് എന്ന് പറയാതിരിക്കാന്‍ സാധിക്കില്ല.

Scroll To Top