Tuesday October 16, 2018
Latest Updates

അയര്‍ലണ്ടില്‍ ഇന്ധനവില മൂന്നുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍,ഇനിയും കൂടിയേക്കുമെന്ന് സൂചന 

അയര്‍ലണ്ടില്‍ ഇന്ധനവില മൂന്നുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍,ഇനിയും കൂടിയേക്കുമെന്ന് സൂചന 

ഡബ്ലിന്‍:അയര്‍ലണ്ടില്‍ ഇന്ധനവില മൂന്നുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേയ്ക്ക് 141 സെന്റ് വരെയാണ് ആണ് ഒട്ടുമിക്ക സ്ഥലങ്ങളിലും ഒരു ലിറ്റര്‍ പെട്രോളിന് ഇപ്പോള്‍ ഈടാക്കുന്നത്. കഴിഞ്ഞ മാസത്തെ നിരക്കായ 137.6C യില്‍ നിന്നും മൂന്നു സെന്റിന്റെ വര്‍ദ്ധനവാണ് ഈ മാസം മാത്രം ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ മാസം 127.1സെന്റ് . വിലയുണ്ടായിരുന്ന ഒരു ലിറ്റര്‍ ഡീസലിന് ഇപ്പോള്‍ വില 131 സെന്റ് ആയി ഉയര്‍ന്നിട്ടുണ്ട് . ഉപഭോക്തൃകാര്യവകുപ്പ്
ഡയറക്ടര്‍ കോണ്ടര്‍ ഫൂനാന്‍ ഈ വിലവര്‍ദ്ധനവ് വലിയ ആശങ്കയുണ്ടാക്കുന്നതാണെന്നാണ് വിശേഷിപ്പിച്ചത്. മാന്ദ്യകാലത്ത് ഏര്‍പ്പെടുത്തിയ ഉയര്‍ന്ന നികുതി പുനഃപരിശോധിക്കാന്‍ ഗവണ്മെന്റ് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

2015 ആഗസ്തിനു ശേഷം ഉണ്ടായ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇപ്പോള്‍ പെട്രോളിനുണ്ടായിരിക്കുന്നത്. അതെ വര്ഷം ജൂലൈയില്‍ ഡീസലിനുണ്ടായ വിലയില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇപ്പോഴുള്ളത്. എഎയുടെ ഇന്ധനവില പരിശോധനാ റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച കണക്കുകള്‍ അടങ്ങിയിരിക്കുന്നത്. ഇന്ധനവില കൂടാനാണ് നിലവിലുള്ള സാഹചര്യങ്ങള്‍ വഴിതെളിച്ചേക്കുകയെന്നും അദ്ദേഹം സൂചന നല്‍കി.

പ്രതിവര്‍ഷം 12,000 മൈല്‍ വാഹനമോടിക്കുന്ന ഒരാള്‍ പെട്രോളിനാണെങ്കില്‍ പ്രതിമാസം 211.50 യൂറോചെലവഴിക്കുന്നതില്‍ 130.71 യൂറോ നികുതി അടയ്ക്കേണ്ടി വരുന്നതായും ഡീസല്‍ ഉപയോഗിക്കുന്നയാള്‍ ഒരു മാസം ഇന്ധനത്തിനായി ചിലവഴിക്കുന്ന 196.50 യൂറോയില്‍ നികുതിയിനത്തില്‍ 111.61 യൂറോ സര്‍ക്കാര്‍ ഈടാക്കുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.

രാജ്യത്തെ പെട്രോള്‍-ഡീസല്‍ വില നിലവാരം യൂണിയന്‍ രാജ്യങ്ങളെ അപേക്ഷിച്ച് ഉയര്‍ന്നതാണെന്ന് പഠനങ്ങള്‍ കഴിഞ്ഞ മാസം തന്നെ പുറത്ത് വന്നിരുന്നു. European Fuel Price Index പുറത്തുവിട്ട കണക്കനുസരിച്ച് മൂല്യത്തിനനുസരിച്ചുള്ള ഇന്ധന ക്ഷമത അയര്‍ലണ്ടില്‍ കുറഞ്ഞുവരുന്നതായും കണ്ടെത്തിയിരുന്നു.

ഇന്ധനവില കൂടുതല്‍ ഉള്ള യൂറോപ്പിലെ 10 രാജ്യങ്ങളിലൊന്നാണ് അയര്‍ലണ്ട്.യൂണിയന്‍ രാജ്യങ്ങളില്‍ ബള്‍ഗേറിയയിലാണ് കുറഞ്ഞ പെട്രോള്‍ നിരക്ക് നിലവിലുള്ളത്. യൂറോപ്പില്‍ ഡീസല്‍ നിരക്ക് ഏറ്റവും കുറവ് ലക്‌സംബര്‍ഗിലാണ്.

Scroll To Top