Tuesday January 24, 2017
Latest Updates

ഓയില്‍ വില വീണ്ടും താഴേക്ക്,ആഗോള പ്രതിസന്ധിയ്ക്ക് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ദര്‍ 

ഓയില്‍ വില വീണ്ടും താഴേക്ക്,ആഗോള പ്രതിസന്ധിയ്ക്ക് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ദര്‍ 

ഡബ്ലിന്‍:അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയിലിന്റെ വില 3 ശതമാനം കുറഞ്ഞു. ചൈനയുടെ സാമ്പത്തിക നിലയിലുളള ആശങ്കകളും ക്രമാതീതമായ, അധിക സപ്ലൈയുമാണ് കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

വാള്‍സ്ട്രീറ്റിലെ ഓയില്‍ വ്യാപാരത്തില്‍ നിര്‍ണ്ണായക സ്ഥാനം വഹിക്കുന്ന ഗോള്‍ഡ്മാന്‍,അമേരിക്കന്‍ ക്രൂഡ് ഓയിലിന്റെ വില ഉടന്‍ തന്നെ 57ല്‍ 45 ഡോളറായി താഴുമെന്ന സൂചന നല്കി കഴിഞ്ഞു. ക്രൂഡിന്റെ വില ബാരലിന് 20 ഡോളര്‍ വരെയായി താഴാമെന്ന് സൂചനകളുണ്ട്. ആവശ്യത്തിലധികം ക്രൂഡ് ഓയില്‍ ഉത്പാദനം നടക്കുന്നതാണു വിലയിടിവിലേക്കു നയിക്കുന്നതെന്നു ഗോള്‍ഡ്മാന്‍ വക്താക്കള്‍ പറഞ്ഞു.ക്രൂഡ് ഓയില്‍ വില എപ്പോള്‍ 20 ഡോളറാകുമെന്ന് ഗോള്‍ഡ്മാന്‍ പറയുന്നില്ല. എന്നാലും വരും വര്‍ഷങ്ങളിലും വിലക്കുറവ് ഉറപ്പായുമുണ്ടാകും. 2016ല്‍ ശരാശരി വില 45 ഡോളറായിരിക്കും. ഗോള്‍ഡ്മാന്റെ മുന്‍ പ്രവചനങ്ങളില്‍ 2016ലെ പ്രതീക്ഷിത വില 57 ഡോളറായിരുന്നു.

ഒപെക് രാജ്യങ്ങള്‍ വന്‍തോതില്‍ ക്രൂഡ് ഓയില്‍ പമ്പ് ചെയ്യുകയാണ്. 2016ല്‍ ഇതു വര്‍ധിക്കുമെന്നും ഗോള്‍ഡ്മാന്‍ സാച്‌സ് പറയുന്നു.ഇതോടെ ഓയില്‍ മേഖലയില്‍ ഉണ്ടാകുന്ന പ്രതിസന്ധി ആഗോള സമ്പദ് ഘടനയെ പ്രതികൂലമായി ബാധിക്കുമെന്ന് ധനകാര്യവിദഗ്ദര്‍ സൂചിപ്പിക്കുന്നുണ്ട്.


Scroll To Top