Saturday December 03, 2016
Latest Updates

പ്രവാസികളും വോട്ടു ചെയ്യാനെത്തി,ഓ ഐ സി സി അയര്‍ലണ്ട് നേതാവിന് വോട്ട് ആമ്പല്ലൂരില്‍ 

പ്രവാസികളും വോട്ടു ചെയ്യാനെത്തി,ഓ ഐ സി സി അയര്‍ലണ്ട് നേതാവിന് വോട്ട് ആമ്പല്ലൂരില്‍ 

കൊച്ചി:രണ്ടാം ഘട്ട തദ്ദേശ തിരഞ്ഞെടുപ്പ് അവസാനിച്ചപ്പോള്‍ സംസ്ഥാനത്ത് പോളിംഗ് 75 ശതമാനത്തിലെത്തി.ഏറ്റവും കൂടുതല്‍ പോളിംഗ് രണ്ടാം ഘട്ടത്തില്‍ നടന്നത് കോട്ടയം,ആലപ്പുഴ,പാലക്കാട് ജില്ലകളിലാണ്(77 ശതമാനം)

മലപ്പുറത്തും തൃശൂരിലും നിരവധി ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രം തകരാറിലായത് അട്ടിമറിയാണെന്ന് ഏതാണ്ട് ഉറപ്പാക്കിയിട്ടുണ്ട്.രാവിലെ രാഷ്ട്രീയ കക്ഷി പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ പരിശോധന നടത്തി വോട്ടിംഗ് ആരംഭിച്ച ശേഷം ഒന്നോ രണ്ടോ മണിക്കൂറുകള്‍ക്കുള്ളിലായാണ് മുന്നൂറോളം കേന്ദ്രങ്ങളില്‍ വോട്ടിംഗ് യന്ത്രം തകരാറിലാക്കിയത്.ഇവിടങ്ങളില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തുമെന്നാണ് സൂചന.

ഇന്ന് നടന്ന തിരഞ്ഞെടുപ്പില്‍ പ്രവാസി വോട്ടര്‍മാരുടെ സാന്നിധ്യം ശ്രദ്ധേയമായി.ഗള്‍ഫില്‍ നിന്നും വോട്ടര്‍മാര്‍ കൂട്ടമായി വോട്ടു ചെയ്യാന്‍ എത്തിയിരുന്നു.മലപ്പുറം,പത്തനംതിട്ട ജില്ലകളിലായിരുന്നു പ്രവാസി വോട്ടര്‍മാരുടെ തിരക്ക്.
മുളന്തുരുത്തിയില്‍ ഓ ഐ സി സി അയര്‍ലണ്ട് നേതാവ് 
മുളന്തുരുത്തിയിലെ ആമ്പല്ലൂരില്‍ വോട്ടു ചെയ്യാനെത്തിയ ഓ ഐ സി സി അയര്‍ലണ്ട് നേതാവ് ലിങ്ക്വിന്‍സ്റ്റാര്‍ മാത്യു അടക്കം അയര്‍ലണ്ടില്‍ നിന്നും നിരവധി പേര്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ കേരളത്തിലെത്തിയിട്ടുണ്ട്.ആമ്പല്ലൂര്‍ ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലാണ് മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കൂടിയായ ലിങ്ക്വിന്‍ സ്റ്റാര്‍ വോട്ടു ചെയ്യതത്.കോട്ടയം ജില്ലയില്‍ മാത്രം ഇരുപതോളം ഐറിഷ് മലയാളികള്‍ വോട്ടു ചെയ്യാന്‍ എത്തിയിട്ടുണ്ട്.ഏറണാകുളത്ത് ബേബി പെരേപ്പാടന്‍ അടക്കം നിരവധി ഐറിഷ് മലയാളികള്‍ പ്രചാരണരംഗത്ത് സജീവമായി ഉണ്ടായിരുന്നു.അങ്കമാലി മുനിസിപ്പല്‍ ചെയര്‍മാനായിരുന്ന ബെന്നി മൂഞ്ഞേലി ഇത്തവണ മത്സരരംഗത്തില്ല,
വോട്ടു ചെയ്യാനെത്തിയാളെ പാമ്പ് കടിച്ചു 
പത്തനംതിട്ട റാന്നി നാരായണമ്മൂഴിയി പഞ്ചായത്തിലെ കണ്ണമ്പള്ളി എംഡിഎല്‍പി സ്‌കൂളില്‍ വോട്ടുചെയ്യാനെത്തിയ സ്ത്രീയെ പാമ്പു കടിച്ചു. എടത്തനേടത്ത് പുത്തന്‍വീട്ടില്‍ മേരിക്കുട്ടി ഫിലിപ്പിനാണ് പാമ്പുകടിയേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കിഴക്കമ്പലത്ത് സ്വതന്ത്ര മുന്നേറ്റം 
ഇരു മുന്നണികളോടും പൊരുതുന്ന 20-20 കൂട്ടായ്മ പൊരുതുന്ന കിഴക്കമ്പലത്ത് സ്വതന്ത്ര മുന്നേറ്റം.ആദ്യ മണിക്കൂറുകളില്‍ തന്നെ എറണാകുളം കിഴക്കമ്പലം പഞ്ചായത്തില്‍ 60 ശതമാനത്തിലധികം പോളിംഗ് രേഖപ്പെടുത്തി.


Scroll To Top