Tuesday December 06, 2016
Latest Updates

ഓ ഐ സി സി അയര്‍ലണ്ട് ക്ലോഡ്യാ റെജിയെ ആദരിച്ചു

ഓ ഐ സി സി അയര്‍ലണ്ട് ക്ലോഡ്യാ റെജിയെ ആദരിച്ചു

ഡബ്ലിന്‍:കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വിദേശമലയാളി സംഘടനയായ ഓ ഐ സി സി അയര്‍ലണ്ടിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ആഘോഷങ്ങളോട് അനുബന്ധിച്ച് താലയില്‍ വെച്ചു സംഘടിപ്പിച്ച ചടങ്ങില്‍ ജൂണിയര്‍ സെര്‍റ്റ് പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ ഗ്രേഡ് വാങ്ങി പ്രശസ്ത വിജയം കൈവരിച്ച ക്ലോഡ്യാ റെജിയെ ആദരിച്ചു.

താലയിലെ റെജി കുര്യന്റെയും സാലിയുടെയും മകളാണ് ക്ലോഡ്യാ റെജി.

ഓ ഐ സി സി അയര്‍ലണ്ട് പ്രസിഡണ്ട് ലിങ്ക്വിന്‍സ്റ്റാര്‍ മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡണ്ട് ബിജു സെബാസ്റ്റ്യന്‍,ജനറല്‍ സെക്രട്ടറി സാന്‍ജോ മുളവരിയ്ക്കല്‍,ജോയിന്റ് സെക്രട്ടറി റോണി കുരിശിങ്കല്‍ പറമ്പില്‍,കൌണ്ടി പ്രസിഡണ്ട് ജിനേഷ് ക്രംലിന്‍,ആന്റു വര്‍ഗീസ്,ജോണ്‍ പത്രോസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
വാര്‍ത്ത: സാന്‍ജോ മുളവരിയ്ക്കല്‍ (ജനറല്‍ സെക്രട്ടറി,ഓ ഐ സി സി അയര്‍ലണ്ട്)

Scroll To Top