Sunday December 11, 2016
Latest Updates

സ്വവര്‍ഗവിവാഹ ഹിതപരിശോധന:നോ വോട്ടിനെ പിന്തുണയ്ക്കണമെന്ന് ഓ ഐ സി സി അയര്‍ലണ്ട്

സ്വവര്‍ഗവിവാഹ ഹിതപരിശോധന:നോ വോട്ടിനെ പിന്തുണയ്ക്കണമെന്ന് ഓ ഐ സി സി അയര്‍ലണ്ട്

ഡബ്ലിന്‍ :കുടുംബമെന്ന മഹാപ്രസ്ഥാനത്തെയും രാഷ്ട്രത്തെയും പരിപാലിക്കാനുള്ള ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് അയര്‍ലണ്ടിലെ ഇന്നത്തെ റഫറണ്ടത്തില്‍ നോ പക്ഷത്തോടൊപ്പം വോട്ടു ചെയ്യണമെന്നു ഓ ഐ സി സി അയര്‍ലണ്ട് അയര്‍ലണ്ടിലെ മലയാളി സമൂഹത്തോട് ആഹ്വാനം ചെയ്തു.ബയോളജിക്കല്‍ പേരന്റ്‌സിനെ ഭരണഘടനയുടെ സംരക്ഷണം നല്‍കി കാത്തു സൂക്ഷിക്കുക നല്ല ഭാവിയെ പ്രതീക്ഷിക്കുന്നവരുടെ കടമയാണ്.മനുഷ്യനെ യന്ത്ര തുല്യമാക്കാനുള്ള യെസ് പക്ഷക്കാരുടെ ശ്രമം അപലപനീയമാണ്.ഓ ഐ സി സി അയര്‍ലണ്ട് പുറപെടുവിച്ച പത്രക്കുറിപ്പ് വ്യക്തമാക്കി.
സ്വവര്‍ഗ വിവാഹം കുടുംബ സംവിധാനത്തിന്റെ എല്ലാ പവിത്രതയും തകര്‍ത്തു കളയുന്ന മ്ലേച്ഛതയായി കരുതണം.ഭാരതീയ സാംസ്‌കാരിക മൂല്യങ്ങളില്‍ അടിത്തറയുള്ളവര്‍ക്കാര്‍ക്കും പരമ്പരാഗത വിവാഹ സംങ്കല്‍പ്പങ്ങളില്‍ നിന്നും മാറാനാവില്ലെന്നും പത്രക്കുറിപ്പില്‍ പറയുന്നു.
പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പ്രായം കുറയ്ക്കുന്നത് അയോഗ്യരും അപക്വരുമായവര്‍ അധികാരത്തില്‍ വരാന്‍ ഇടയാക്കുമെന്ന് പ്രസ്താവനയില്‍ ഓ ഐ സി സി ചൂണ്ടി കാട്ടി.

ഇന്നത്തെ രണ്ടു വോട്ടുകള്‍ക്കും നോ രേഖപ്പെടുത്തി ഭാവി അയര്‍ലണ്ടിനെ ഭദ്രമാക്കണമെന്നു ഓ ഐ സി സി ആഹ്വാനം ചെയ്തു. 

Scroll To Top