Monday December 05, 2016
Latest Updates

ഓ ഐ സി സി അയര്‍ലണ്ട് ഡബ്ലിനില്‍ ജി കാര്‍ത്തികേയന്‍ അനുസ്മരണം നടത്തി 

ഓ ഐ സി സി അയര്‍ലണ്ട് ഡബ്ലിനില്‍ ജി കാര്‍ത്തികേയന്‍ അനുസ്മരണം നടത്തി 

ഡബ്ലിന്‍: കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദേശ മലയാളികളുടെ സംഘടനയായ ഒഐസിസി(അയര്‍ലണ്ട് )യുടെ നേതൃത്വത്തില്‍ ഡബ്ലിന്‍ ലൂക്കനിലെ യൂറേഷ്യ ഹാളില്‍ ജി കാര്‍ത്തികേയന്‍ അനുസ്മരണം നടത്തി.യോഗത്തില്‍ പ്രസിഡന്റ് ലിന്‍ക്വിന്‍സ്റ്റര്‍ മാത്യു അധ്യക്ഷത വഹിച്ചു. സാമൂഹ്യ പ്രവര്‍ത്തകനായ ഡോ. പുരി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. 

യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുവാന്‍ ഡബ്ലിനിലെ വിവിധ സംഘടനകളിലെ പ്രതിനിധികള്‍.. വി ഡി രാജന്‍ (മലയാളം),രാജു കുന്നക്കാട്ട് (പ്രവാസി കേരളാ കോണ്‍ഗ്രസ്) റോയ് കുഞ്ചിലക്കാട്ട് (കേരളാ ഹൗസ്), സൈലോ സാം(വേള്‍ഡ് മലയാളി കൗണ്‍സില്‍)അഡ്വ. ബിനു അന്തിനാട് (സോഷ്യല്‍ സെന്റര്‍) ബിജു എടക്കുന്നത്ത്, ഷിബു ജോസഫ് (വേള്‍ഡ് മലയാളി കൗണ്‍സില്‍), ജോര്‍ജ് കുര്യന്‍ (മോണഗന്‍), ജിന്‍സണ്‍ ജെയിംസ് (യൂത്ത് കോണ്‍ഗ്രസ്),ജോസഫ് ജോര്‍ജ് (ലൂക്കന്‍ ക്ലബ്) ദീപേഷ് കൊല്ലം തുടങ്ങിയവര്‍ സംസാരിച്ചു.

അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവര്‍ യോഗത്തില്‍ പങ്കു ചേര്‍ന്ന് അന്തരിച്ച നേതാവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു 

ജനറല്‍ സെക്രട്ടറി സന്‍ജോ മുളവരിക്കലിന്റെ ഈശ്വര പ്രാര്‍ത്ഥനയോട് കൂടിയാരംഭിച്ച യോഗത്തില്‍ വൈസ് പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി റോണി കുരിശിങ്കല്‍ പറമ്പില്‍ നന്ദിയും പറഞ്ഞു.jkf 2gk f 1gk main sub

Scroll To Top