Friday December 09, 2016
Latest Updates

മോഡി അയര്‍ലണ്ടിലെ പ്രസ്താവന പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണമെന്ന് ഓ ഐ സി സി അയര്‍ലണ്ട് 

മോഡി അയര്‍ലണ്ടിലെ പ്രസ്താവന പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണമെന്ന് ഓ ഐ സി സി അയര്‍ലണ്ട് 

ഡബ്ലിന്‍:പ്രധാനമന്ത്രി നരേന്ദ്രമോഡി അയര്‍ലണ്ടില്‍ നടത്തിയ സെക്കുലര്‍ പരാമര്‍ശം താണ നിലവാരമാണ് പുലര്‍ത്തിയതെന്ന് ഓ ഐ സി സി അയര്‍ലണ്ട്.ഒരു സംഘം ഐറിഷ് കുട്ടികള്‍ ശ്ലോകം ചൊല്ലിയപ്പോള്‍ അഭിനന്ദിക്കാന്‍ വേണ്ടി ഭാരതത്തിലെ സെക്കുലറിസത്തില്‍ വിശ്വാസിക്കുന്നവര്‍ക്കെതിരെ വിപരീത പരാമര്‍ശം നടത്തിയതിലൂടെ താന്‍ മതേതരത്വത്തില്‍ വിശ്വസിക്കുന്നില്ലെന്ന സന്ദേശമാണ് മോഡി നല്കിയത്.
ഇന്ത്യാക്കാര്‍ക്ക് മുഴുവന്‍ അപമാനം വരുത്തുകയും മതേതരത്വത്തെ നിരാകരിക്കുകയുമാണ് മോഡി ചെയ്തതെന്ന് ഓ ഐ സി സി അയര്‍ലണ്ട് പത്രക്കുറിപ്പില്‍ പറഞ്ഞു.വിവാദമായ പ്രസ്താവന തിരുത്തി പ്രധാനമന്ത്രി ഖേദം പ്രകടിപ്പിക്കണമെന്ന് ഓ ഐ സി സി ആവശ്യപ്പെട്ടു.

Scroll To Top