Sunday December 04, 2016
Latest Updates

വിദേശനിക്ഷേപകര്‍ ഡബ്ലിനില്‍ വന്‍ വിലയ്ക്ക് ഓഫീസുകള്‍ സ്വന്തമാക്കുന്നു,മുപ്പതോളം ഇന്ത്യന്‍ ഇടപാടുകാരും ലിസ്റ്റില്‍

വിദേശനിക്ഷേപകര്‍ ഡബ്ലിനില്‍ വന്‍ വിലയ്ക്ക് ഓഫീസുകള്‍ സ്വന്തമാക്കുന്നു,മുപ്പതോളം ഇന്ത്യന്‍ ഇടപാടുകാരും ലിസ്റ്റില്‍

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഡബ്ലിന്‍ നഗരത്തിലെ പല ഓഫീസുകളും വിദേശ നിക്ഷേപകര്‍ വന്‍ വിലയ്ക്ക് സ്വന്തമാക്കിയതായി റിപ്പോര്‍ട്ട്. പ്രോപ്പര്‍ട്ട് ഗ്രൂപ്പായ സാവില്‍സ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 2013നും 2016നും ഇടയ്ക്ക് ഒരു മില്ല്യണ്‍ സ്‌ക്വയര്‍ മീറ്ററോളം ഓഫീസ് സ്‌പേസുകള്‍ വിദേശ നിക്ഷേപകര്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇത് ഡബ്ലിനിലെ ആകെ ഓഫീസ് സ്‌പേസിന്റെ 25%ത്തോളം വരും.

ചൈന,അമേരിക്ക,ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നിക്ഷേപകരാണ് പ്രധാനമായും ഇടപാടുകാരായി എത്തിയത്.ഇന്ത്യയില്‍ നിന്നും വന്‍നിക്ഷേപവുമായെത്തിയ മുപ്പതോളം കമ്പനികളും ഡബ്ലിന്‍ പ്രൊപ്പര്‍ട്ടികള്‍ വാങ്ങിയവരില്‍ ഉള്‍പ്പെടുന്നു.ഫാര്‍മസ്യൂട്ടിക്കല്‍,ഐ ടി കമ്പനികളാണ് അയര്‍ലണ്ടിലെ വ്യവസായരംഗത്ത് പ്രവേശിക്കുന്നതിന് ഓഫിസുകള്‍ക്കടക്കമുള്ള നിക്ഷേപം നടത്തിയത്.

പലിശ നിരക്ക് കുറവാണ് എന്നതാണ് അയര്‍ലണ്ടില്‍ പ്രോപ്പര്‍ട്ടികള്‍ വാങ്ങാനായി വിദേശനിക്ഷേപകരെ പ്രേരിപ്പിക്കുന്നത് എന്നാണ് സാവില്‍സ് റസര്‍ച്ച് ഡയറക്ടര്‍ ജോണ്‍ മക്കാര്‍ട്ട്‌നി പറയുന്നത്.

Scroll To Top