Monday November 20, 2017
Latest Updates

അയര്‍ലണ്ടിലേയ്ക്കും നഴ്സുമാര്‍ക്ക് ഐഇഎല്‍ടിഎസ് ഇനി നിര്‍ബന്ധമല്ല, ജനുവരി ഒന്ന് മുതല്‍ ഒ ഇ ടി അംഗീകരിക്കും 

അയര്‍ലണ്ടിലേയ്ക്കും നഴ്സുമാര്‍ക്ക് ഐഇഎല്‍ടിഎസ് ഇനി നിര്‍ബന്ധമല്ല, ജനുവരി ഒന്ന് മുതല്‍ ഒ ഇ ടി അംഗീകരിക്കും 

ഡബ്ലിന്‍:അയര്‍ലണ്ടിലും ഒക്കുപ്പേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ് അംഗീകരിക്കുവാന്‍ ഐറിഷ് നഴ്സിംഗ് ആന്‍ഡ് മിഡ് വൈഫറി ബോര്‍ഡിന്റ നിര്‍ണ്ണായകമായ തീരുമാനം.

ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള നഴ്സുമാര്‍ക്ക് അയര്‍ലണ്ടില്‍ ജോലി ലഭിക്കുവാന്‍ ഇതേ വരെ ഐഇഎല്‍ടിഎസ് പാസാവണം എന്ന നിബന്ധന ഉണ്ടായിരുന്നു. എന്നാല്‍ ഓ ഇ ടി കൂടി അംഗീകരിക്കുവാന്‍ നഴ്സിംഗ് ബോര്‍ഡ് തീരുമാനിച്ചതോടെ അയര്‍ലണ്ടിലേയ്ക്ക് ജോലി ആഗ്രഹിക്കുന്നവര്‍ക്ക് പ്രവേശനം എളുപ്പമാവും.എന്നാല്‍ നിശ്ചിത സ്‌കോറോടെയുള്ള ഐഇഎല്‍ടിഎസ് നിലവിലുള്ളതില്‍ നിന്നും നേരിയ മാറ്റങ്ങളോടെ അംഗീകരിക്കുമെന്ന സൂചനകളാണ് നഴ്സിംഗ് ബോര്‍ഡ് നല്‍കുന്നത്.

ജനുവരി ഒന്ന് മുതല്‍ ഒ ഇ ടി നിശ്ചിത സ്‌കോറോടെ പാസാകുന്നവര്‍ക്കും അയര്‍ലണ്ടില്‍ രജിസ്ട്രേഷന്‍ ലഭിക്കും.നിശ്ചിത സ്‌കോര്‍ എത്രയാണെന്നത് നഴ്സിംഗ് ബോര്‍ഡ് പുറത്ത് വിട്ടിട്ടില്ല.ഏതാനം ദിവസങ്ങള്‍ക്കുള്ളില്‍ ഇത് സംബന്ധിച്ച കൃത്യമായ അറിയിപ്പ് പുറത്തു വിടുമെന്ന് നഴ്സിംഗ് ബോര്‍ഡ് അറിയിച്ചു.

ബ്രിട്ടനില്‍ നവംബര്‍ ഒന്ന് മുതല്‍ ഒ ഇ ടി അംഗീകരിക്കാനുള്ള തീരുമാനം എന്‍എംസി കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.ബ്രിട്ടനിലേക്ക് നഴ്സുമാരുടെ പ്രവാഹം ഉണ്ടാവുമെന്നതിനാല്‍ തന്നെ അയര്‍ലണ്ടിലേക്ക് നഴ്സുമാരെ കിട്ടാതെ വന്നേക്കാമെന്ന യാഥാര്‍ഥ്യം മുന്‍കൂട്ടി തിരിച്ചറിഞ്ഞാണ് ഐറിഷ് നഴ്സിംഗ് ബോര്‍ഡും ബ്രിട്ടന്റെ നയം പിന്തുടരാന്‍ തീരുമാനയിച്ചത് എന്നറിയുന്നു.

Scroll To Top