Thursday December 08, 2016
Latest Updates

ഒക്‌ടോബര്‍ ബജറ്റ് കൂടുതല്‍ ഉദാരമാവും,നികുതിയിളവിനും അധിക ചിലവുകള്‍ക്കും ഒരു ബില്യണ്‍ മാറ്റിവെയ്ക്കും

ഒക്‌ടോബര്‍ ബജറ്റ് കൂടുതല്‍ ഉദാരമാവും,നികുതിയിളവിനും അധിക ചിലവുകള്‍ക്കും ഒരു ബില്യണ്‍ മാറ്റിവെയ്ക്കും

ഡബ്ലിന്‍ :അടുത്ത ഒരു വര്‍ഷം അയര്‍ലണ്ടിലെ ജനങ്ങള്‍ക്ക് കൂടുതല്‍ സന്തോഷം പകരാനുള്ള ശ്രമങ്ങളാണ് സര്‍ക്കാരിനുള്ളതെന്ന് ധനവകുപ്പ്.സര്‍ക്കാര്‍ ഒക്ടോബറില്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ 1 ബില്ല്യണ്‍ യൂറോയോളം അധികച്ചെലവിനും നികുതിയിളവിനുമായി മാറ്റി വയ്ക്കുമെന്ന് ധനകാര്യവകുപ്പ്. പ്രസ്താവന വഴി തങ്ങളുടെ ബെബ്‌സൈറ്റിലൂടെയാണ് വകുപ്പ് ഇക്കാര്യം അറിയിച്ചത്.

അടുത്ത അഞ്ചു വര്‍ഷത്തേയ്ക്ക് ഏകദേശം 11.3 ബില്ല്യണ്‍ യൂറോയുടെ ചെലവാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

അകെ സമയം രാജ്യം ഈ വര്‍ഷം 4.9% വളര്‍ച്ച വേടുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. ധനക്കമ്മി 1%ല്‍ താഴെ മാത്രമേ ഉണ്ടാകൂ എന്നാണ് പ്രതീക്ഷയെന്നും ധനകാര്യമന്ത്രി മൈക്കല്‍ നൂനാന്‍ വ്യക്തമാക്കി.

രാജ്യത്തിന്റെ കടം ഈ വര്‍ഷം അവസാനമാകുമ്പോഴേയ്ക്കും ജിഡിപിയുടെ 88% ആയി താഴുമെന്നും കണക്കാക്കുന്നു

Scroll To Top