Friday December 09, 2016
Latest Updates

ശങ്കരന്‍ പിന്നേം തെങ്ങേല്‍…! ,ഓ സി ഐ കാര്‍ഡ് രജിസ്‌ട്രേഷന്‍ മുടങ്ങി 

ശങ്കരന്‍ പിന്നേം തെങ്ങേല്‍…! ,ഓ സി ഐ കാര്‍ഡ് രജിസ്‌ട്രേഷന്‍ മുടങ്ങി 

ഡബ്ലിന്‍:പുതുക്കിയ മുഖവുമായി വിദേശകാര്യ വകുപ്പ് വന്നിട്ടും പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാകുന്നില്ലെന്ന് പരാതിയുയരുന്നു.

ഓ സി ഐ കാര്‍ഡിനായി രജിസ്റ്റര്‍ ചെയ്യാനുള്ള ഓണ്‍ ലൈന്‍ സൗകര്യം കഴിഞ്ഞ മൂന്നു ദിവസമായി പ്രവര്‍ത്തിക്കുന്നതേയില്ല.ദിവസം തോറും നൂറുകണക്കിന് പേരാണ് ഈ സൗകര്യം ഉപയോഗിക്കാനായി കാത്തിരിക്കുന്നത്.

വെബ് സൈറ്റ് പ്രവര്‍ത്തിച്ചിലെങ്കില്‍ പോട്ടെ..ഇത് സംബന്ധിച്ച ഒരു ഖേദപ്രകടനം പോലും വകുപ്പിന്റെ വെബ് സൈറ്റില്‍ കൊടുത്തിട്ടില്ലെന്നതാണ് ഖേദകരം.

എന്തുകൊണ്ടാണ് വെബ് സൈറ്റ് പ്രവര്‍ത്തിക്കാത്തത് എന്നറിയില്ലയെന്ന ഒഴുക്കന്‍ മറുപടിയാണ് വകുപ്പുമായി ബന്ധപ്പെട്ടപ്പോള്‍ ലഭിച്ചത്.എന്തായാലും സൈറ്റ് പുന:പ്രവര്‍ത്തിക്കുന്നതും കാത്ത് ഇരിക്കുന്നവരുടെ എണ്ണം കൂടുകയാണ് ദിവസം തോറും.ഓണ്‍ ലൈന്‍ അല്ലാതെ വേറെ വഴിയില്ലല്ലോ ?

റെജി സി ജേക്കബ് 



Scroll To Top