Tuesday December 06, 2016
Latest Updates

ഓ സി ഐ കാര്‍ഡ് രജിസ്‌ട്രേഷന്‍ :പുതുക്കിയ സംവിധാനത്തില്‍ സാങ്കേതിക തടസമെന്ന് പരാതി,അപേക്ഷിക്കാനാവുന്നില്ല 

ഓ സി ഐ കാര്‍ഡ് രജിസ്‌ട്രേഷന്‍ :പുതുക്കിയ സംവിധാനത്തില്‍ സാങ്കേതിക തടസമെന്ന് പരാതി,അപേക്ഷിക്കാനാവുന്നില്ല 

ഡബ്ലിന്‍:ഓ സി ഐ കാര്‍ഡ് രജിസ്റ്റര്‍ ചെയ്യുന്നതിനായി ഇന്ത്യന്‍ എംബസി ഏര്‍പ്പെടുത്തിയ പുതിയ സംവിധാനം പ്രവര്‍ത്തനരഹിതവും സാധാരണക്കാര്‍ക്ക് അപ്രാപ്യമായ സാങ്കേതിക തടസങ്ങളോടെയും ഉള്ളതാണെന്ന് ആക്ഷേപമുയരുന്നു.

കഴിഞ്ഞ ദിവസം പുതിയ സംവിധാനങ്ങളിലൂടെ ഓ സി ഐ കാര്‍ഡിന് ശ്രമിച്ച നിരവധി പേരാണ് അപേക്ഷ രജിസ്റ്റര്‍ ചെയ്യുവാന്‍ സാധിക്കുന്നില്ലെന്ന് ‘ഐറിഷ് മലയാളിയെ’ അറിയിച്ചത്.നിശ്ചിത അളവിലുള്ള ഫോട്ടോയും ഒപ്പും തയാറാക്കി അപ്ലോഡ് ചെയ്യാന്‍ ഫോട്ടോഷോപ്പ് ജ്ഞാനം ഉള്ളവരുടെ സഹായം വേണ്ടി വരുന്നുവെന്നാണ് ഒരു പരാതി.ഇനി നിശ്ചിത രീതിയില്‍ ഇവ തയാറാക്കിയാലും അപ് ലോഡാവുന്നില്ലെന്നും പറയപ്പെടുന്നു.

ഒ സി ഐ കാര്‍ഡ് ഹോള്‍ഡര്‍, ഐസിഐ മിസലേനിയസ് സര്‍വീസ് എന്നിവയ്ക്കായി രജിസ്റ്റര്‍ ചെയ്യുന്നതിന് ഓണ്‍ലൈനായി നവംബര്‍ 23 മുതല്‍ മുതലാണ് നിലവില്‍ വന്നത്.അനുബന്ധ രേഖകള്‍, ഫോട്ടോഗ്രാഫ്, അപേക്ഷന്റെ ഒപ്പ് എന്നിവ അപ്‌ലോഡ് ചെയ്യുന്ന രീതിയിലാണ് മാറ്റം വരുത്തിയത്.instru

ഓണ്‍ലൈനായി നല്‍കുന്ന ഓ സി ഐ കാര്‍ഡ് അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ, ആവശ്യമായ രേഖകള്‍, ഫോട്ടോ, ഒപ്പ് (കുട്ടികളാണെങ്കില്‍ ഒപ്പിനു പകരം ഇടതു വിരലടയാളം) എന്നിവയും അപ്‌ലോഡ് ചെയ്യണം.നേരത്തെ അപേക്ഷയുടെ ഹാര്‍ഡ് കോപ്പിയ്‌ക്കൊപ്പം ഫോട്ടോയും അനുബന്ധ രേഖകളും എംബസിയില്‍ നേരിട്ട് സമര്‍പ്പിക്കുകയായിരുന്നു)

രേഖകളും ഫോട്ടോയും ഒപ്പും ചേര്‍ത്ത് അപേക്ഷ അപ്‌ലോഡ് ചെയ്തതിനു ശേഷം ഇവയുടെ ഒറിജിനലുകള്‍ പരിശോധനയ്ക്കായി എംബസി/ മുമ്പാകെ സമര്‍പ്പിക്കുകയാണ് വേണ്ടത്.

അപ് ലോഡ് ചെയ്യാന്‍ സാധിക്കുന്നില്ലെന്ന വിവരം ഫോണ്‍ മുഖേനെ ഡബ്ലിനിലെ ഇന്ത്യന്‍ എംബസിയെ അറിയിച്ചുവെങ്കിലും അവിടെനിന്നും ലഭിച്ച മറുപടി ആശാസ്യകരമായിരുന്നില്ലെന്ന് ചില അപേക്ഷകര്‍ വെളിപ്പെടുത്തി.

Scroll To Top