Saturday December 10, 2016
Latest Updates

ഒ സി ഐ കാര്‍ഡിന് അപേക്ഷിക്കുന്ന രീതിയില്‍ മാറ്റം വരുത്തി,പുതുക്കിയ നിര്‍ദേശങ്ങള്‍

ഒ സി ഐ കാര്‍ഡിന് അപേക്ഷിക്കുന്ന രീതിയില്‍ മാറ്റം വരുത്തി,പുതുക്കിയ നിര്‍ദേശങ്ങള്‍

ഡബ്ലിന്‍:നവംബര്‍ 23 മുതല്‍ മുതല്‍ ഒ സി ഐ കാര്‍ഡ്‌ ഹോള്‍ഡര്‍, ഐസിഐ മിസലേനിയസ് സര്‍വീസ് എന്നിവയ്ക്കായി രജിസ്റ്റര്‍ ചെയ്യുന്നതിന് ഓണ്‍ലൈനായി അപേക്ഷിക്കുന്ന രീതിയില്‍ മാറ്റം വരുത്തിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു,അനുബന്ധ രേഖകള്‍, ഫോട്ടോഗ്രാഫ്, അപേക്ഷന്റെ ഒപ്പ് എന്നിവ അപ്‌ലോഡ് ചെയ്യുന്ന രീതിയിലും മാറ്റമുണ്ട്.

അപേക്ഷകന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ചുവടെ:

1)അപേക്ഷ ഓണ്‍ലൈനായി നല്‍കണം .ഓ സി ഐ കാര്‍ഡ് അപേക്ഷയോടൊപ്പം ആവശ്യമായ രേഖകള്‍ (സ്വയം സാക്ഷ്യപ്പെടുത്തിയത്), ഫോട്ടോ, ഒപ്പ് (കുട്ടികളാണെങ്കില്‍ ഒപ്പിനു പകരം ഇടതു വിരലടയാളം) എന്നിവയും അപ്‌ലോഡ് ചെയ്യണം.(നേരത്തെ അപേക്ഷയുടെ ഹാര്‍ഡ് കോപ്പിയ്‌ക്കൊപ്പം ഫോട്ടോയും അനുബന്ധ രേഖകളും എംബസിയില്‍ നേരിട്ട് സമര്‍പ്പിക്കുകയായിരുന്നു)
2)രേഖകളും ഫോട്ടോയും ഒപ്പും ചേര്‍ത്ത് അപേക്ഷ അപ്‌ലോഡ് ചെയ്തതിനു ശേഷം ഇവയുടെ ഒറിജിനലുകള്‍ പരിശോധനയ്ക്കായി എംബസി/ എഫ്ആര്‍ആര്‍ഒഎസ് മുമ്പാകെ സമര്‍പ്പിക്കണം. 
3)അപേക്ഷയിലോ അപ്‌ലോഡ് ചെയ്ത ഫോട്ടോ, ഒപ്പ് എന്നിവയിലോ എന്തെങ്കിലും അപാകത കണ്ടെത്തുകയാണെങ്കില്‍ അപേക്ഷകനെ എംബസി ഇമെയിലിലൂടെ അറിയിക്കും. തുടര്‍ന്ന് അപേക്ഷകന്‍ ആവശ്യമായ രേഖകള്‍ എംബസി മുമ്പാകെ സമര്‍പ്പിച്ചാല്‍ വേണ്ട തിരുത്തലുകള്‍ അവര്‍ വരുത്തുന്നതാണ്.

കഴിഞ്ഞ ദിവസം മുതല്‍ പുതിയ സംവിധാനം നിലവില്‍ വന്നതായി എംബസി വൃത്തങ്ങള്‍ അറിയിച്ചു.

Scroll To Top