Sunday July 23, 2017
Latest Updates

അയര്‍ലണ്ടിലെ സ്വവര്‍ഗ മന്ത്രിയുടെ ‘ഭാര്യ’ അന്തരിച്ചു

അയര്‍ലണ്ടിലെ സ്വവര്‍ഗ മന്ത്രിയുടെ ‘ഭാര്യ’ അന്തരിച്ചു

ഡബ്ലിന്‍:അയര്‍ലണ്ടിലെ ശിശുക്ഷേമ-യുവജനകാര്യ വകുപ്പ് മന്ത്രി കാതറീന്‍ സപ്പോണയുടെ പങ്കാളി ആന്‍ ലൂയിസ് ഗില്ലിഗന്‍ അന്തരിച്ചു.

ഇന്ന് രാവിലെ ഒരു പത്രക്കുറിപ്പില്‍ കൂടിയാണ് ആനിനെ നിര്യാണവാര്‍ത്ത മന്ത്രി പുറത്തുവിട്ടത്.’എന്റെ പ്രീയപ്പെട്ട ആനിന്റെ വേര്‍പാട് ഹൃദയഭേദകമായിരിക്കുന്നു…’

അധ്യാപികയും,സാമൂഹ്യപ്രവര്‍ത്തകയുമായിരുന്ന ആനുമായുള്ള ബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.കോളജ് പഠനം മുതല്‍ സുഹൃത്ത് ബന്ധത്തിലായിരുന്ന ഇവര്‍ 2003 ലാണ് വിവാഹിതരായത്.അക്കാലത്ത് അയര്‍ലണ്ടില്‍ സ്വവര്‍ഗ വിവാഹം അനുവദിക്കാത്തതിനാല്‍ അമേരിക്കയിലെ ബ്രിട്ടീഷ് കൊളംബിയയിലായിരുന്നു വിവാഹം.

വിവാഹത്തിന് ശേഷം അയര്‍ലണ്ടിലെ സ്വവര്‍ഗലൈംഗീകാഭിമുഖ്യമുള്ള ജനതയുടെ അവകാശനങ്ങള്‍ക്കു വേണ്ടി പൊരുതിയ ഇവരുടെയും കൂടി നേതൃത്വത്തിലാണ് ഇക്വാളിറ്റി റഫറണ്ടം അയര്‍ലണ്ടില്‍ പാസായത്.തുടര്‍ന്ന് 2016 ജനുവരിയില്‍ ഡബ്ലിന്‍ സിറ്റി ഹാളില്‍ വെച്ച് ഐറിഷ് ലോ അനുസരിച്ച് ഒരു വട്ടം കൂടി വിവാഹിതരായി.

ഇന്നലെ വരദ്കര്‍ മന്ത്രിസഭയുടെ ആദ്യ കാബിനറ്റ് മീറ്ററിംഗില്‍ പങ്കെടുത്ത കാതറീന്‍ സപ്പോണ ഭാര്യയുടെ മരണ വിവരം പ്രധാനമന്ത്രിയെ അറിയിച്ച ശേഷം മടങ്ങി.സെന്റ് ജെയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മുന്‍ സെനറ്റര്‍ കൂടിയായിരുന്ന ആന്‍ ലൂയിസ് ഗില്ലിഗന്‍

Scroll To Top