Sunday October 22, 2017
Latest Updates

ഡബ്ലിനിലെ പോള്‍സണ്‍ ജോസഫിന്റെ പിതാവ് പി പി ജോസഫ് നിര്യാതനായി 

ഡബ്ലിനിലെ പോള്‍സണ്‍ ജോസഫിന്റെ പിതാവ് പി പി ജോസഫ് നിര്യാതനായി 

ഡബ്ലിന്‍:ഡബ്ലിനിലെ പ്രമുഖ ഗായകന്‍ ബ്ളാക്ക് റോക്കിലെ പോള്‍സണ്‍ ജോസഫിന്റെ(ഹോളണ്ട് &ബാരറ്റ് ബ്ളാക്ക് റോക്ക്)പിതാവ് പെരുവ ശാന്തിപുരം പഴേമ്പള്ളിയില്‍ പി പി ജോസഫ്(78)നിര്യാതനായി.പെരുവയിലെ മലഞ്ചരക്ക് വ്യാപാരിയായിരുന്ന അദ്ദേഹം പെരുവ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രസിഡണ്ടായിരുന്നു.

സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10 മണിയ്ക്ക് ശാന്തിപുരംസെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍.

ഭാര്യ റോസക്കുട്ടി അറുനൂറ്റിമംഗലം വരീക്കല്‍ കുടുംബാംഗമാണ്.
മറ്റു മക്കള്‍:പൗളിന്‍ ജോസഫ്(ബീഹാര്‍)സന്തോഷ് ജോസഫ്(ഞീഴുര്‍ പഞ്ചായത്ത് മെമ്പര്‍),സിസ്റ്റര്‍ സിന്‍സി ജോസഫ്(സെന്റ് തെരേസാസ് കോണ്‍വെന്റ് ,പാലാ ),

രാജേഷ് (ബീഹാര്‍)ഷേര്‍ളി കീച്ചേരി(മറ്റക്കര) ഡബ്ലിന്‍ സെന്റ് വിന്‍സെന്റ്സ് ഹോസ്പിറ്റലിലെ നഴ്‌സ് മാനേജര്‍ ജാസ്മിന്‍ ജോസഫ്(വെട്ടുകാട്ടില്‍,നസ്രേത്ത് ഹില്‍,കുറുവിലങ്ങാട്) എന്നിവര്‍ മരുമക്കളാണ്

പരേതന്റെ ആത്മാവിന്റെ ആത്മശാന്തിയ്ക്കായി ഇന്നലെ വൈകിട്ട് 8 മണിക്ക് പോള്‍സണ്‍ ജോസഫിന്റെ മെറിയോണ്‍ റോഡ് ഏലം പാര്‍ക്കിലെ ഭവനത്തില്‍(100,ദി ലിങ്ക്സ്,ഏലം പാര്‍ക്ക്)പ്രത്യേക അനുസ്മരണ ശുശ്രൂഷകള്‍ നടത്തപ്പെട്ടു.

 

Scroll To Top