Saturday April 21, 2018
Latest Updates

ഡബ്ലിന്‍ ബ്‌ളാക്ക് റോക്കിലെ ജോമോന്‍ തോമസിന്റെ പിതാവ് നിര്യാതനായി 

ഡബ്ലിന്‍ ബ്‌ളാക്ക് റോക്കിലെ ജോമോന്‍ തോമസിന്റെ പിതാവ് നിര്യാതനായി 

ഡബ്ലിന്‍:ഡബ്ലിന്‍ സീറോ മലബാര്‍ സഭാസമിതിയംഗം ജോമോന്‍ തോമസിന്റെ(നെക്സ്റ്റ് അയര്‍ലണ്ട്,ബ്‌ളാക്ക് റോക്ക് ) പിതാവ് കാഞ്ഞിരപ്പള്ളി കൂവപ്പള്ളി കാരികുളം വടക്കേകാരിക്കാട്ടില്‍ വി ടി തോമസ് (88 )നിര്യാതനായി.സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10 മണിയ്ക്ക് കാരികുളം ഫാത്തിമാ മാതാ പള്ളിയില്‍ നടത്തപ്പെടും.

ഭാര്യ പരേതയായ മറിയക്കുട്ടി പാലമ്പ്ര കല്ലിടുക്കനാനി കുടുംബാംഗം.

മക്കള്‍: ലൂസി സെബാസ്‌ററ്യന്‍ അറയ്ക്കപറമ്പില്‍(കോരുത്തോട്)സിസ്റ്റര്‍ റോസ് ബെല്ല(മിഷനറീസ് ഓഫ് ചാരിറ്റിസ്,ന്യൂ ഡല്‍ഹി)ടോമി തോമസ്(കൂവപ്പള്ളി),  ജെയിംസ് തോമസ്(കൂവപ്പള്ളി) ,സാബു(യൂ കെ)ജോമോന്‍  തോമസ്

മരുമക്കള്‍ : സെബാസ്‌ററ്യന്‍ അറയ്ക്കപറമ്പില്‍(കോരുത്തോട്) ,തങ്കമ്മ പാലമുറി(മ്ലാമല), റെനി കൊന്നയ്ക്കല്‍ (ആലക്കോട്) ,ഷീബ പുതുശരി മരോട്ടിച്ചോട്(അങ്കമാലി) ,ഷിജി മീമ്പനത്ത് കോലാനി (സ്റ്റാഫ് നഴ്സ് സെന്റ് വിന്‍സെന്റ്‌സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍,ഡബ്ലിന്‍)

പരേതന്റെ ആത്മശാന്തിയ്ക്കുള്ള ഒപ്പീസും,അനുസ്മരണശുശ്രൂഷയും ഇന്ന്(തിങ്കള്‍) വൈകിട്ട് 8 മണിയ്ക്ക് മെറിയോണ്‍ ഗേറ്റിനടുത്തുള്ള എലം പാര്‍ക്ക് അപ്പാര്‍ട്ട്‌മെന്റില്‍ ( 33 ,The Bay,Elm Park )വെച്ച് നടത്തപ്പെടുന്നതാണ്.

Scroll To Top