Sunday September 23, 2018
Latest Updates

നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ഡെറിയില്‍ മലയാളി നഴ്‌സ് നിര്യാതയായി 

നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ഡെറിയില്‍ മലയാളി നഴ്‌സ് നിര്യാതയായി 

ലണ്ടന്‍ ഡെറി:നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ലണ്ടന്‍ ഡെറിയില്‍ മലയാളി നഴ്‌സ് നിര്യാതയായി.

ഡെറിയിലെ 22 ഷെപ്പേര്‍ഡ്സ് ഗ്രോയിലെ ആന്റണി വര്‍ഗീസിന്റെ ഭാര്യയും ,ചങ്ങനാശേരി  സ്വദേശിയുമായ റോസ് ആന്റണിയാണ് (49 )ഇന്നലെ(ബുധന്‍)വൈകുന്നേരം നിര്യാതയായത്.അര്‍ബുദ രോഗത്തെ തുടര്‍ന്ന് ഏതാനം നാളുകളായി ചികിത്സയില്‍ ആയിരുന്നു. ഡെറിയിലെ അല്‍തനഗേവിന്‍   ആശുപത്രിയില്‍ സ്റ്റാഫ് നഴ്സായിരുന്നു പരേത.

മക്കള്‍: അനു ആന്റണി(എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി), റയാന്‍ ആന്റണി(ഏഴാം ക്ളാസ്).

15 വര്‍ഷം മുമ്പ് ലണ്ടന്‍ ഡെറിയില്‍ എത്തിയ റോസിന്റെ കുടുംബം സീറോ മലബാര്‍ ചര്‍ച്ചിന്റെയും,കേരളാ അസോസിയേഷന്‍ ലണ്ടന്‍ ഡെറിയുടെയും സജീവ പ്രവര്‍ത്തക ആയിരുന്നു.

റോസ് ആന്റണിയ്ക്ക് അന്ത്യോപചാരം അര്‍പ്പിച്ചു കൊണ്ടുള്ള പ്രാര്‍ത്ഥനാ ശുശ്രൂഷ ഇന്ന് (5/4/18 )വ്യാഴാഴ്ച ഉച്ചകഴിഞ്ഞു 1.00 മണി മുതല്‍ Foyle Hospice Chapel -ല്‍ നടത്തപ്പെടും.

ഇന്ത്യയില്‍ നിന്നും കാനഡയില്‍ നിന്നും ബന്ധുക്കള്‍ എത്തിയതിന് ശേഷം ലണ്ടന്‍ ഡെറിയില്‍ തന്നെയായിരിക്കും സംസ്‌കാരം നടത്തുന്നത്.സംസ്‌ക്കാര ശൂശ്രൂഷകളുടെ വിവരം പിന്നാലെ അറിയിക്കുന്നതാണെന്ന് ഡെറിയിലെ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ. ജോസഫ് കറുകയില്‍ അറിയിച്ചു.

Scroll To Top