Friday June 23, 2017
Latest Updates

ഓപ്പറേഷനെ മറക്കാം; പൊണ്ണത്തടി കുറയ്ക്കാന്‍ ഇനി ഇഞ്ചക്ഷന്‍

ഓപ്പറേഷനെ മറക്കാം; പൊണ്ണത്തടി കുറയ്ക്കാന്‍ ഇനി ഇഞ്ചക്ഷന്‍

ഹോര്‍മോണ്‍ ഇഞ്ചക്ഷന്‍ വഴി പൊണ്ണത്തടി കുറയ്ക്കാമെന്ന് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. ലണ്ടനിലെ ഇംപീരിയല്‍ കോളജിലെ ശാസ്ത്രജ്ഞരാണ് ഓപ്പറേഷന്‍ കൂടാതെ തടി കുറയ്ക്കാവുന്ന പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്. പൊണ്ണത്തടി കുറയ്ക്കാനായി നടത്തുന്ന ഗ്യാസ്ട്രിക് ബൈപാസ് സര്‍ജറിയുടെ അതേഗുണം ഹോര്‍മോണ്‍ ഇഞ്ചക്ഷന്‍ നല്‍കുമെന്നാണ് ഈ ശാസ്ത്രജ്ഞര്‍ പറയുന്നത്.

ധാരാളമായി ഭക്ഷണം കഴിക്കുന്നതു തടയാന്‍ പ്രത്യേകതരം ഹോര്‍മോണുകള്‍ക്ക് കഴിയുമെന്നാണ് പഠനം പറയുന്നത്. ഈ ഹോര്‍മോണുകള്‍ മെലിഞ്ഞ ശരീരപ്രകൃതിയുള്ളവരില്‍ കൂടുതലും, പൊണ്ണത്തടിയുള്ളവരില്‍ കുറവുമാണ്. ഈ ഹോര്‍മോണ്‍ പൊണ്ണത്തടിയുള്ളവരില്‍ കുത്തിവയ്ക്കുന്നതോടെ ഇവര്‍ അമിതമായി ഭക്ഷണം കഴിക്കുന്നത് നിര്‍ത്തും. വയറു നിറഞ്ഞു എന്ന തോന്നലുണ്ടാക്കുകയാണ് ഈ ഹോര്‍മോണ്‍ ചെയ്യുക. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഈ ചികിത്സയിലൂടെ ലോകത്ത് പൊണ്ണത്തടി തന്നെ ഇല്ലാതാക്കാം എന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ സര്‍ സ്റ്റീവ് ബ്ലൂം പറയുന്നത്. മാത്രമല്ല ഈ ചികിത്സ സൈഡ് എഫക്ട്സ് ഇല്ലാത്തതാണെന്നും, ചെലവ് വളരെ കുറവാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഹോര്‍മോണ്‍ കുത്തിവയ്ക്കുന്നതോടെ പൊണ്ണത്തടിയുള്ളവര്‍ സാധാരണ കഴിക്കുന്നതിലും 30% കുറച്ച് ഭക്ഷണം മാത്രമേ കഴിക്കൂ. നിലവില്‍ OXM, PYY, GLP1 എന്നീ ഹോര്‍മോണുകളാണ് കുത്തിവയ്ക്കുക. ഓരോ തവണ കഴിക്കുന്നതിനു മുമ്പും കുത്തിവയ്ക്കെടുക്കണം. കൂടുതല്‍ നേരം പിടിച്ചുനില്‍ക്കാന്‍ ശേഷിയുള്ള ഹോര്‍മോണുകള്‍ കണ്ടെത്താന്‍ പഠനം നടക്കുകയാണ്.

Scroll To Top