Friday June 23, 2017
Latest Updates

ഒബാമ വീണ്ടും അയര്‍ലണ്ടിലെത്തും

ഒബാമ വീണ്ടും അയര്‍ലണ്ടിലെത്തും

മേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഔദ്യോഗികമായി വിരമിക്കുന്നതിനു മുമ്പ് അയര്‍ലണ്ട് സന്ദര്‍ശിക്കും. അയര്‍ലണ്ടിലെ അമേരിക്കന്‍ അംബാസഡറായ കെവിന്‍ ഒമാല്ലി ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മുമ്പ് 2011ലാണ് ഒബാമ അയര്‍ലണ്ടിലെത്തിയത്. അന്ന് അദ്ദേഹം ഡബ്ലിനിലെ കോളജ് ഗ്രീനില്‍ പ്രഭാഷണം നടത്തുകയും, ഓഫാലി കൗണ്ടിയിലുള്ള മോണിഗാളിലെ തന്റെ പൂര്‍വ്വികരുടെ വീട് സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

ജനുവരി 20നാണ് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥാനമേല്‍ക്കുക. അതിനു മുമ്പ് ഒബാമ അയര്‍ലണ്ടിലെത്തിയേക്കുമെന്നാണ് കരുതുന്നത്. ഒബാമയ്ക്ക് ഡബ്ലിന്‍ സിറ്റി കൗണ്‍സിലിന്റെ ഫ്രീഡം ഓഫ് ഡബ്ലിന്‍ സിറ്റി അവാര്‍ഡ് നല്‍കുമെന്ന് കഴിഞ്ഞ ജൂലൈയില്‍ അധികൃതര്‍ അറിയിച്ചിരുന്നു.

Scroll To Top