Sunday December 11, 2016
Latest Updates

ഒബാമ കരഞ്ഞത് ഉള്ളി ഉപയോഗിച്ചോ?

ഒബാമ കരഞ്ഞത് ഉള്ളി ഉപയോഗിച്ചോ?

cebolaവാഷിംഗ്ടണ്‍: പ്രസംഗത്തിനിടെ കരയാന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ കണ്ണില്‍ ഉള്ളി പ്രയോഗിച്ചെന്ന് ആരോപണം. ഫോക്‌സ് ന്യൂസാണ് ഒബാമയുടെ കരച്ചില്‍ വ്യാജമാണെന്ന ആരോപണം ഉന്നയിച്ച് രംഗത്തുവന്നത്.
സാന്‍ഡി ഹൂക് സ്‌കൂളില്‍ വെടിവയ്പ്പില്‍ കുട്ടികള്‍ മരിച്ചതിനെ തുടര്‍ന്ന് തോക്ക് ഉപയോഗിക്കുന്നതിനു കര്‍ശന നിയന്ത്രണം വേണമെന്ന് മുറവിളി ഉയരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു ഒബാമയുടെ പ്രസംഗം. പ്രസംഗത്തിനിടെ പ്രസിഡന്റിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
കണ്ണീര്‍ വിശ്വസനീയം അല്ലെന്നാണ് ഫോക്‌സ് ന്യൂസ് പ്രവര്‍ത്തകരായ ആന്‍ഡ്രിയ ടാന്ററോസും മെലീസ ഫ്രാന്‍സിസും പറഞ്ഞത്. ഇത് ഒബാമയുടെ രാഷ്ട്രീയ നാടകമാണെന്നാണ് ഇരുവരുടെയും ആരോപണം.

Scroll To Top