Friday December 09, 2016
Latest Updates

ഒബാമ പിതാവിന്റെ ജന്മനാട്ടില്‍,സ്വീകരിക്കാന്‍ ബന്ധുക്കള്‍ ഒന്നടങ്കം 

ഒബാമ പിതാവിന്റെ ജന്മനാട്ടില്‍,സ്വീകരിക്കാന്‍ ബന്ധുക്കള്‍ ഒന്നടങ്കം 

നൈയ്‌റോബി : അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനം ഏറ്റെടുത്ത ശേഷം ബറാക് ഒബാമ ആദ്യമായി പിതാവിന്റെ നാടായ കെനിയയിലെത്തി. കെനിയയിലേക്ക് പുറപ്പെട്ട ഒബാമ എത്യോപ്യയിലും പോകും. ഇവിടെ ആഫ്രിക്കന്‍ യൂനിയന്‍ ആസ്ഥാനം സന്ദര്‍ശിക്കുന്നുണ്ട്. വ്യാപാരം, മേഖലാ സുരക്ഷ തുടങ്ങിയ വിഷങ്ങള്‍ സംബന്ധിച്ച് അദ്ദേഹം ആഫ്രിക്കന്‍ നേതാക്കളുമായി സംസാരിക്കും.
നൈയ്‌റോബിയില്‍ എത്തിയ ഒബാമയെ അദ്ദേഹത്തിന്റെ ബന്ധുക്കളും,രാഷ്ട്ര നേതാക്കളും ചേര്‍ന്ന് സ്വീകരിച്ചു.ഒബാമയുടെ കസിന്‍,ഒബാമ ഗ്രാനി സാറാ എന്ന് വിളിയ്ക്കുന്ന അദ്ദേഹത്തിന്റെ പിതാവിന്റെ വളര്‍ത്തമ്മ തുടങ്ങി ഒട്ടേറെ ബന്ധുക്കളാണ് ഒമാബയെ സ്വീകരിക്കാന്‍ എത്തിയത്,
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സൂസന്‍ റൈസ്, വിദേശ നയ വക്താവ് ബെന്‍ റോഡ്‌സ്, വൈറ്റ് ഹൗസ് വക്താവ് ജോസ് ഏണസ്റ്റ് എന്നിവരും സംഘത്തിലുണ്ട്. 
കെനിയയില്‍ ഒബാമ പിതാവിന്റെ നാടായ കൊഗെലേ സന്ദര്‍ശിക്കുമെന്നും കരുതുന്നു. കൊഗെലേയിലെ ലുയോയാണ് പിതാവിന്റെ ജന്മനാട്. മുമ്പ് കെനിയ സന്ദര്‍ശിക്കാനുള്ള നീക്കം കെനിയയുടെ പ്രസിഡന്റ് കെനിയത്തക്ക് എതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി യുദ്ധക്കുറ്റം ചുമത്തിയതോടെ ഒഴിവാക്കുകയായിരുന്നു

Scroll To Top