Tuesday December 06, 2016
Latest Updates

ഒമാബ പീഡനകേസില്‍ പ്രതിയായി !

ഒമാബ പീഡനകേസില്‍ പ്രതിയായി !

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയെ ഒരു അമേരിക്കന്‍ ചാനല്‍ ബലാത്സംഗ വീരനാക്കി. പ്രമുഖ ഇംഗ്ലീഷ് ചാനലായ ഫോക്‌സ് 5 ന്യൂസ് ചാനലാണ് ഒബാമയെ ബലാത്സംഗ വീരനാക്കിയത്. സാന്‍ഡിയാഗോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന ലൈംഗിക പീഡനക്കേസില്‍ സംശയിക്കപ്പെടുന്ന പ്രതിയെന്ന വാര്‍ത്തയ്‌ക്കൊപ്പമാണ് ഫോക്‌സ് ന്യൂസ് ഒബാമയുടെ ചിത്രം നല്‍കിയത്. വെറും അഞ്ച് സെക്കന്‍ഡ് മാത്രമാണ് ഒബാമയുടെ ചിത്രം അബദ്ധത്തില്‍ കാണിച്ചത്.

എന്നാല്‍ ചാനലിന്റെ അബദ്ധം ഓണ്‍ലൈനില്‍ വൈറലായി. വെള്ളിയാഴ്ച വൈകിട്ടത്തെ ഒരു ന്യുസ് ബുള്ളറ്റിനിലാണ് ചാനലിന് ഭീമാബദ്ധം സംഭവിച്ചത്. ബലാത്സംഗ കേസില്‍ സംശയിക്കപ്പെടുന്ന പ്രതിയെക്കുറിച്ചുള്ള വിവരണം റിപ്പോര്‍ട്ടര്‍ നല്‍കിയതിന് ശേഷമാണ് ഒബായുടെ ചിത്രം സ്‌ക്രീനില്‍ ദൃശ്യമായത്. അബദ്ധത്തില്‍ ചിത്രം മാറിപ്പോയതാണെന്ന് ഫോക്‌സ് ന്യൂസിന്റെ അസൈന്‍മെന്റ് എഡിറ്റര്‍ മൈക്ക് വില്ലി പ്രതികരിച്ചു

Scroll To Top