Friday November 24, 2017
Latest Updates

ഓ രാജഗോപാല്‍ തമിഴ്‌നാട് ഗവര്‍ണര്‍ സ്ഥാനത്തേയ്ക്ക് ?

ഓ രാജഗോപാല്‍ തമിഴ്‌നാട് ഗവര്‍ണര്‍ സ്ഥാനത്തേയ്ക്ക് ?

ന്യൂഡല്‍ഹി : മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാലിനെ തമിഴ്‌നാട് ഗവര്‍ണറാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തു. ഒരു മലയാളി ഗവര്‍ണറായി വരുന്നതിനോടു തമിഴ്‌നാട് സര്‍ക്കാരിനു വിയോജിപ്പുണ്ടെങ്കിലും അതു വിഗണിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി നല്‍കയിരിക്കുന്ന നിര്‍ദ്ദേശം.

മുല്ലപ്പെരിയാര്‍ പോലുള്ള തര്‍ക്കവിഷയങ്ങള്‍ വരുമ്പോള്‍ ഒരു മലയാളി രാജ്ഭവന്റെ സാരഥ്യത്തിലുണ്ടാവുന്നതാണ് തമിഴ്‌നാടിന്റെ എതിര്‍പ്പിനു കാരണം.

എന്നാല്‍, ജയലളിതയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി പി സദാശിവത്തെ കേരള ഗവര്‍ണറായി നിയോഗിക്കാമെങ്കില്‍ രാജഗോപാലിനെ തമിഴ്‌നാട് ഗവര്‍ണറായും വയ്ക്കാമെന്നും ഇത്തരം കാര്യങ്ങളില്‍ ബിജെപി നിലപാടിനെ ആരും ചോദ്യം ചെയ്യേണ്ടതില്ലെന്നുമാണ് മോഡിയുടെ ഉറച്ച തീരുമാനമെന്നറിയുന്നു.

തമിഴ്‌നാട്ടില്‍ ഗവര്‍ണറാകുന്നതു സംബന്ധിച്ച് കേന്ദ്രം രാജഗോപാലിനോട് സമ്മതം തേടി. സ്ഥാനം സ്വീകരിക്കുന്നതില്‍ വിയോജിപ്പില്ലെന്നു രാജഗോപാല്‍ അറിയിക്കുകയും ചെയ്തു.

തമിഴ്‌നാട് ഗവര്‍ണര്‍ റോസയ്യ വൈകാതെ ആ സ്ഥാനം ഒഴിയും. കര്‍ണാടകയുടെ അധിക ചുമതല കൂടി റോസയ്യയ്ക്കുണ്ട്. റോസയ്യ ഒഴിയുന്ന മുറയ്ക്കാവും രാജഗോപാലിന്റെ നിയമനം.

രാജഗോപാലിന്റെ കാര്യത്തില്‍ പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ രാജഗോപാലിനെ ഗവര്‍ണറായി നിയമിക്കുമെന്ന അഭ്യൂഹമുണ്ടായിരുന്നു. പുതിയ ഗവര്‍ണര്‍മാരുടെ ആദ്യ പട്ടിക പുറത്തിറങ്ങിയപ്പോള്‍ അദ്ദേഹം അതില്‍ ഉണ്ടായിരുന്നില്ല.

ഇതിനു കാരണമായി പറയപ്പെട്ടത് ബിജെപി കേരള ഘടകത്തിലെ തമ്മിലടി കൂടിയാണ്. രാജഗോപാലിനെ ഗവര്‍ണറാക്കുന്നതിനോട് താത്പര്യക്കുറവുണ്ടായിരുന്നു എന്നായിരുന്നു അന്ന് പറഞ്ഞുകേട്ടത്.

Scroll To Top