Saturday December 03, 2016
Latest Updates

ഫിനഗേലിന്റെ നേതൃത്വത്തില്‍ അടുത്ത ആഴ്ച്ച പുതിയ മന്ത്രിസഭ ഉണ്ടായേക്കും:കരാര്‍ എഴുതിയുണ്ടാക്കി സഖ്യം ഭരണത്തില്‍വരും

ഫിനഗേലിന്റെ നേതൃത്വത്തില്‍ അടുത്ത ആഴ്ച്ച പുതിയ മന്ത്രിസഭ ഉണ്ടായേക്കും:കരാര്‍ എഴുതിയുണ്ടാക്കി സഖ്യം ഭരണത്തില്‍വരും

ഡബ്ലിന്‍: ഫിന ഗേലിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 14ഓടെ പുതിയ ന്യൂനപക്ഷ സര്‍ക്കാര്‍ രൂപീകൃതമാകാന്‍ സാധ്യതയുണ്ടെന്ന്‌റിപ്പോര്‍ട്ടുകള്‍. പ്രധാന എതിരാളികളായ ഫിയന്ന ഫാളിന് 44 ടി.ഡിമാരുടെ പിന്തുണ മാത്രമേയുള്ളൂ എന്നതാണ് ഫിന്‍ ഗേലിന് മേല്‍ക്കൈ നല്‍കുന്നത്.ഫിന്‍ ഗേലിന് 51 ടി.ഡിമാരുടെ പിന്തുണയാണുള്ളത്.പുറമേ നിന്നുള്ള എട്ട് ടി.ഡിമാരുടെ പിന്തുണ കൂടി നേടിയെടുക്കാന്‍ ഫിന്‍ ഗേല്‍ നേതാവും കാവല്‍ പ്രധാനമന്ത്രിയുമായ എന്‍ഡ കെന്നി നടത്തി വരുന്ന ശ്രമം വിജയിച്ചാല്‍ അടുത്ത ആഴ്ച്ചയോടെ ഫിയനാ ഫാളിന്റെ പിന്തുണയോടെ ഫിനഗേല്‍ സര്‍ക്കാര്‍ ഉണ്ടാക്കുമെന്നാണ് ഏറ്റവുംപുതിയ വാര്‍ത്തകള്‍.യൂറോപ്യന്‍ യൂ എസ് നേതാക്കള്‍ അതിനായുള്ള പിന്‍വാതില്‍ ചര്‍ച്ചകള്‍ക്കായി ഫിയനാ ഫാളിനെ സമീപിച്ചിട്ടുണ്ടത്രേ

കൂട്ടുകക്ഷി ഭരണത്തിനുള്ള കെന്നിയുടെ ക്ഷണം ഫിയന്ന ഫാള്‍ നേതാവ് മൈക്കല്‍ മാര്‍ട്ടിന്‍ കഴിഞ്ഞ ദിവസം നിരസിച്ചിരുന്നു.ഇനിയുമൊരു ഇലക്ഷന്‍ സംഭവിക്കുകയാണെങ്കില്‍ ഫിനഗേലിനെക്കാള്‍ വോട്ട് നേടി അധികാരത്തിലെത്താം എന്നാണ് മാര്‍ട്ടിന്‍ കരുതുന്നത്.എന്നാല്‍ ഫിയന്ന ഫാളിന്റെ പിടിവാശി കാരണം വീണ്ടും ഇലക്ഷന്‍ നടത്തി ബുദ്ധിമുട്ടിച്ചാല്‍ ജനങ്ങള്‍ തങ്ങള്‍ക്കെതിരാകുമെന്ന ഭയവും പാര്‍ട്ടിക്കുണ്ട്. ഫിനഗേലിനൊപ്പം ചേര്‍ന്ന് ഭരിക്കാനാണ് ഫിയന്ന ഫാള്‍ തീരുമാനിക്കുന്നതെങ്കില്‍, 23 ടി.ഡിമാരുള്ള സിന്‍ ഫെന്‍ പ്രധാന പ്രതിപക്ഷമാകും.

ഭരണ പങ്കാളിത്തത്തിന് ഫിയന്ന ഫാള്‍ സഹകരിക്കുന്ന പക്ഷം, പിന്തുണയുറപ്പാക്കാനായി എഴുതപ്പെട്ട കരാര്‍ നിര്‍മ്മിക്കണമെന്നും ഫിനഗേല്‍ കരുതുന്നുണ്ട്.അല്ലാത്ത പക്ഷം സര്‍ക്കാര്‍ മുന്നോട്ടു പോകില്ല എന്നാണ് തങ്ങള്‍ കരുതുന്നതെന്ന് ഫിന്‍ ഗേല്‍ ടി.ഡിയും താല്‍ക്കാലിക ആരോഗ്യ മന്ത്രിയുമായ ലിയോ വരേദ്കര്‍ വ്യക്തമാക്കുകയും ചെയ്തു

Scroll To Top