Saturday December 03, 2016
Latest Updates

നഴ്‌സിംഗ് വിദ്യാര്‍ഥികളുടെ വേതനം വര്‍ദ്ധിപ്പിച്ചു

നഴ്‌സിംഗ് വിദ്യാര്‍ഥികളുടെ വേതനം വര്‍ദ്ധിപ്പിച്ചു

ഡബ്ലിന്‍:നഴ്‌സിംഗ് വിദ്യര്‍ത്ഥികളുടെയും മിഡ് വൈഫ്മാരുടെയും വേതനം അടുത്ത മാസം മുതല്‍ വര്‍ദ്ധിപ്പിക്കുന്നു.
നാലാം വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ഇനിമുതല്‍ ഒരു മണിക്കൂറില്‍ €9.48 നേടാന്‍ കഴിയും.സ്റ്റാഫ് നഴ്‌സുകളുടെ ആദ്യ വേതന സ്‌കെയിലിന്റെ 70 ശതമാനമാണിത്.മാര്‍ച്ച് ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരുന്നതോടെ രാജ്യത്തെ 1400 വിദ്യാര്‍ഥി നഴ്‌സുമാര്‍ക്ക് പ്രയോജനം ചെയ്യും.

ലാന്‌സ്ഡൗണ് റോഡ് കരാറിന്റെ ഭാഗമാണ് പുതിയ വര്‍ധനവ്.നേഴ്‌സുമാരുടെ ശമ്പള വര്‍ധന രാജ്യത്തിന്റെ സാമ്പത്തിക മേഖലക്ക് തന്നെ മുതല്‍ക്കൂട്ടാകുമെന്ന് സിപ്ടു നേഴ്‌സിങ് സെക്ടര്‍ ഓര്‍ഗനൈസര്‍ കെവിന്‍ ഫിഗ്ഗിസ് പറഞ്ഞു. ശമ്പള വര്‍ധന നേഴ്‌സുമാരുടെ സേവനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും ഐറിഷ് ആരോഗ്യ രംഗത്ത് അവരുടെ സേവനം വലിമതിക്കാനാവാത്തതണെന്നും അദ്ദേഹം പറഞ്ഞു
.
ശമ്പളം വര്‍ധിപ്പിക്കാനുള്ള പബ്ലിക്ക് എക്‌സപന്‍ഡീച്ചര്‍ ആര്‍ഡ് റിഫോംസ് വകുപ്പിന്റെ അനുമതി നേഴ്‌സിങ് മേഖലയിലെ കൊഴിഞ്ഞുപ്പോക്ക് തടയുന്നതിനും പുതിയവര്‍ കടന്നുവരുന്നതിനും സഹായകമാകുമെന്ന് സൈക്യാട്രിക് നേഴ്‌സിങ് അസോസിയേഷന്‍ (പിഎന്‍എ) പ്രതികരിച്ചു. നേഴ്‌സിങ് വിദ്യാര്‍ഥികളുടെ ശമ്പളം വെട്ടിച്ചുരുക്കിയ മുന്‍ നടപടി ഈ മേഖലയ്ക്ക് തിരിച്ചടിയായാതായി പിഎന്‍എ റിസര്‍ച്ച് അഡൈ്വസര്‍ ഐസ്‌ലില്‍ കുല്‍ഹനെ പറഞ്ഞു. 2011 മുതല്‍ നിയമിതരായ നേഴ്‌സുമാര്‍ക്ക് ഇന്‍ക്രിമെന്റല്‍ ക്രഡിറ്റ് അനുവദിക്കില്ലെന്ന തീരുമാനത്തില്‍ പിഎന്‍എ ഉള്‍പ്പെടെയുള്ള നേഴ്‌സിങ് സംഘടനകള്‍ നിരാശരേഖപ്പെടുത്തി. ഇത് സംബന്ധിച്ച് പരിശോധന നടത്താമെന്ന് പബ്ലിക്ക് എക്‌സപന്‍ഡീച്ചര്‍ ആര്‍ഡ് റിഫോംസ് വകുപ്പ് അറിയിച്ചു

Scroll To Top