Thursday December 08, 2016
Latest Updates

നഴ്‌സിംഗ് റീട്ടെന്‍ഷന്‍ ഫീസ്: 50 യൂറോ തിരികെ ലഭിക്കണമെങ്കില്‍ അപേക്ഷ സമര്‍പ്പിക്കണം;തിരികെ വാങ്ങാത്തവരുടെ തുക 2016 ലേയ്ക്ക് അഡ്വാന്‍സായി കണക്കാക്കും

നഴ്‌സിംഗ് റീട്ടെന്‍ഷന്‍ ഫീസ്: 50 യൂറോ തിരികെ ലഭിക്കണമെങ്കില്‍ അപേക്ഷ സമര്‍പ്പിക്കണം;തിരികെ വാങ്ങാത്തവരുടെ തുക 2016 ലേയ്ക്ക് അഡ്വാന്‍സായി കണക്കാക്കും

ഡബ്ലിന്‍:നഴ്‌സിംഗ് റിട്ടന്‍ഷന്‍ ചാര്‍ജില്‍ ഈ വര്‍ഷം അധികമായി അടച്ചിരിക്കുന്ന 50 യൂറോ ആവശ്യമുള്ളവര്‍ക്ക് മാത്രം തിരിച്ചു നല്‍കാന്‍ ഐറീഷ് നഴ്‌സിങ്ങ് ബോര്‍ഡ് തീരുമാനിച്ചു. 50 യൂറോ ഇപ്പോള്‍ തിരികെ ആവശ്യമില്ലാത്തവര്‍ക്ക് അത് 2016 വര്‍ഷത്തെ നഴ്‌സിങ്ങ് റജിസ്റ്റ്‌ട്രേഷന്‍ പുതുക്കലിന്റെ അക്കൗണ്ടിലേയ്ക്ക് അഡ്വാന്‍സായി വകയിരുത്തുമെന്ന് നഴ്‌സിംഗ് ബോര്‍ഡിന്റെ ശനിയാഴ്ചത്തെ മീറ്റിംഗില്‍ തീരുമാനമായി.
റജിസ്‌ട്രേഷന്‍ പുതുക്കലിനായി നിശ്ചയിച്ചിരുന്ന 150 യൂറോ 100 ആക്കി കുറച്ചതിനെ തുടര്‍ന്ന് അധികമായി അടച്ച തുക തിരികെ നല്കുമെന്ന് നേരത്തെതന്നെ നഴ്‌സിംഗ് ബോര്‍ഡ് അറിയിച്ചിരുന്നു. 
50 യൂറോ ഇപ്പോള്‍ തന്നെ തിരികെ ആവശ്യമുള്ളവര്‍ പിന്‍ നമ്പര്‍ അടക്കം ഇതിനായുള്ള അപേക്ഷ refund2015@NMBI.ie എന്ന വിലാസത്തിലേയ്ക്ക് ഈ മെയില്‍ അയച്ചാല്‍ പണം തിരികെ അക്കൌണ്ടിലേയ്ക്ക് റീഫണ്ട് ചെയ്തു തരുമെന്ന് നഴ്‌സിംഗ് ബോര്‍ഡ് അറിയിച്ചു.

Scroll To Top