Sunday April 30, 2017
Latest Updates

നഴ്‌സിംഗ് രജിസ്‌ട്രേഷന്‍ വൈകുന്നു,പുതിയ റിക്രൂട്ട്‌മെന്റുകള്‍ കൊണ്ട് ഫലമുണ്ടാകുന്നില്ലെന്ന് ഐ എന്‍ എം ഓ 

നഴ്‌സിംഗ് രജിസ്‌ട്രേഷന്‍ വൈകുന്നു,പുതിയ റിക്രൂട്ട്‌മെന്റുകള്‍ കൊണ്ട് ഫലമുണ്ടാകുന്നില്ലെന്ന് ഐ എന്‍ എം ഓ 

ഡബ്ലിന്‍:അപേക്ഷകള്‍ കുന്നുകൂടികിടക്കുന്നതിനാല്‍ നേഴ്‌സിംഗ് രജിസ്‌ട്രേഷനുകള്‍ വൈകിയേക്കുമെന്ന് ഐ.എന്‍.എം.ഒ .
അഞ്ഞൂറിലധികം നേഴ്‌സിംഗ് പോസ്റ്റുകളില്‍ എച്ച് എസ് ഇ നടത്താനിരിക്കുന്ന നിയമനങ്ങളെയും നഴ്‌സിംഗ് ബോര്‍ഡിലെ പ്രതിസന്ധികള്‍ ബാധിക്കുമെന്നും അത്തരം സാഹചര്യം ഒഴിവാക്കാന്‍ എച്ച് എസ് ഇ യും നഴ്‌സിംഗ് ബോര്‍ഡും ഒന്നിച്ചു പ്രവര്‍ത്തിച്ചില്ലെങ്കില്‍ അടിയന്തര റിക്രൂട്ട് മെന്റുകള്‍ കൊണ്ട് ഫലം ഉണ്ടാകില്ലെന്നും ഐ.എന്‍.എം.ഒ കേന്ദ്രങ്ങള്‍ പറഞ്ഞു.

ആശുപത്രികളില്‍ സ്റ്റാഫ് കുറഞ്ഞു വരികയാണ്.അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ സ്ഥിതി വഷളാവും.നിലവിലുള്ള നഴ്‌സുമാര്‍ കൂടുതല്‍ സഹിക്കേണ്ടി വരും.

27,211-43,800 യൂറോ ശമ്പള സ്‌കെയിലില്‍ 500 പുതിയ നഴ്‌സുമാരെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ എച്ച്.എസ്.ഇ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.എങ്കിലും അപേക്ഷ നല്കിയിട്ടുള്ള തിരിച്ചുവരുന്ന ഐറിഷ് നേഴ്‌സ്മാരും, മറ്റു അപേക്ഷ നല്കാനിരിക്കുന്നവരും ആറു മാസം മുതല്‍ ഒരു വര്‍ഷംവരെ നീണ്ട കാത്തിരിപ്പ് രജിസ്‌ട്രേഷനായി തുടരണമെന്ന് ഐ എന്‍ എം ഓ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

അയര്‍ലണ്ടില്‍ ജോലി ചെയ്യുവാന്‍ രജിസ്‌ട്രേഷന് വേണ്ടി സമര്‍പ്പിച്ച 600 നഴ്‌സുമാരുടെ അപേക്ഷ എന്‍.എം.ബി.ഐ ഇതേവരെ പ്രാഥമിക പരിശോധന പോലും നടത്താതെ മാറ്റിവെച്ചിരുക്കുകയാണ്.ഇക്കൊല്ലം മാത്രം 974 പേര്‍ അപേക്ഷ സമര്‍പ്പിച്ചവരില്‍ പകുതി പേരുടെ പോലും അപേക്ഷകള്‍ പരിശോധന നടത്തിയിട്ടില്ല.രണ്ടായിരത്തില്‍ അധികം നഴ്‌സുമാരാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ അയര്‍ലണ്ട് രജിസ്‌ട്രേഷനായി അപേക്ഷ സമര്‍പ്പിച്ചത്.ഇവരില്‍ 70 % പേരുടെയും അപേക്ഷകള്‍ പൂര്‍ണ്ണമല്ലാത്തതിനാല്‍ തള്ളപ്പെട്ടു.


നഴ്‌സിംഗ് ബോര്‍ഡില്‍ ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തതും രജിസ്‌ട്രേഷന്‍ വൈകാന്‍ കാരണമാകുന്നതായി എന്‍.എം.ബി.ഐ വക്താവും സമ്മതിച്ചു.ഫണ്ടിംഗ് കുറവായതിനാല്‍ ജീവനക്കാരെ കുറയ്‌ക്കേണ്ടി വന്നുവെന്നും 11 പേരെ ലീവില്‍ അയയ്‌ക്കേണ്ടി വന്നെന്നും അവര്‍ പറഞ്ഞു.

Scroll To Top