Saturday December 03, 2016
Latest Updates

1500 യൂറോ റീ ലൊക്കേഷന്‍ അലവന്‍സോടെ എച്ച് എസ് ഇ അയര്‍ലണ്ടിലേയ്ക്ക് 500 നഴ്‌സുമാരെ തേടുന്നു,പി ജി പഠനം ഉള്‍പ്പെടെ വന്‍ വാഗ്ദാനങ്ങള്‍ വേറെയും 

1500 യൂറോ റീ ലൊക്കേഷന്‍ അലവന്‍സോടെ എച്ച് എസ് ഇ അയര്‍ലണ്ടിലേയ്ക്ക് 500 നഴ്‌സുമാരെ തേടുന്നു,പി ജി പഠനം ഉള്‍പ്പെടെ വന്‍ വാഗ്ദാനങ്ങള്‍ വേറെയും 

ഡബ്ലിന്‍ :അയര്‍ലണ്ടിലെ നഴ്‌സിംഗ് മേഖല നേരിടുന്ന പ്രതിസന്ധിയെ നേരിടാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുവാന്‍ എച്ച് എസ് ഇ .ഇതിന്റെ ഭാഗമായി അയര്‍ലണ്ടിലേയ്ക്ക് പുതിയതായി കുടിയേറുന്ന നഴ്‌സുമാര്‍ക്ക് 1500 യൂറോ വീതം  റീ ലൊക്കേഷന്‍ ചിലവുകള്‍ അനുവദിക്കാന്‍ എച്ച് എസ് ഇ തീരുമാനിച്ചു.എച്ച് എസ് ഇ പുതിയതായി 500 നഴ്‌സുമാരെ നിയമിക്കുവാന്‍ വേണ്ടി പ്രത്യേകമായി നടത്തുന്ന ന്യൂ റിക്രൂട്ട്‌മെന്റ് കാമ്പയിന്റെ ഭാഗമായാണ് നഴ്‌സുമാര്‍ക്ക് റീ   ലൊക്കേഷന്‍ ചാര്‍ജ് നല്‍കുന്നത് .

അയര്‍ലണ്ടില്‍ നഴ്‌സുമാരുടെ ദൗര്‍ലഭ്യം രൂക്ഷമായതിനെ തുടര്‍ന്ന് ഒരു പ്രത്യേക പാക്കേജ് തയാറാക്കിയാണ് എച്ച് എസ് ഇ റിക്രൂട്ട് മെന്റ് നടത്തുന്നത്.ഇതനുസരിച്ച് ഫ്‌ലൈറ്റ് ചാര്‍ജ് ഉള്‍പ്പെടെയുള്ള റീ ലൊക്കേഷന്‍ ചാര്‍ജായാണ് 1500 യൂറോ അനുവദിക്കുന്നത്.ഈ കാമ്പയിനില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വേണ്ടിയുള്ള നഴ്‌സിംഗ് ബോര്‍ഡ് രജിസ്‌ട്രേഷന്‍ ഫീസും എച്ച് എസ് ഇ വഹിക്കും.

എച്ച് എസ് ഇ യുടെ ഫണ്ടോടെ പോസ്റ്റ് ഗ്രാജ്വേഷന്‍ കോഴ്‌സ് പഠിക്കാനുള്ള അവസരവും ഇവര്‍ക്ക് ലഭിക്കും.ഉന്നത വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് കൂടിയ ഇന്ക്രിമെന്റും ഓഫര്‍ ചെയ്യുന്നുണ്ട് പുതിയ സ്‌കീം.

€27,211-€43,800 എന്ന സാലറി സ്‌കെയിലില്‍ ആയിരിക്കും പുതിയ നിയമനം എന്ന് എച്ച് എസ് ഇ അധികൃതര്‍ വ്യക്തമാക്കി.ഇതിനു വേണ്ടിയുള്ള പരസ്യങ്ങള്‍ ഉടന്‍ ആരംഭിക്കും.

ഇത്രയധികം ഓഫറുകളോടെ ഇതാദ്യമായാണ് എച്ച് എസ് ഇ നഴ്‌സുമാരെ തേടുന്നത്.കമ്മ്യൂണിറ്റി സെന്ററുകള്‍ ഉള്‍പ്പെടെ എച്ച് എസ് ഇ സ്ഥാപനങ്ങളിലേയ്ക്ക് നിലവിലുള്ള ഒഴിവുകള്‍ നികത്താനാണ് പുതിയ കാംബയിനുമായി എച്ച് എസ് ഇ നഴ്‌സുമാരെ കാത്തിരിക്കുന്നത് 

Scroll To Top