Saturday January 20, 2018
Latest Updates

യൂറോപ്പിലേയ്ക്ക് നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് ധൃതഗതിയില്‍,യോഗ്യതയുള്ളവരെ തേടി അയര്‍ലണ്ടിലേയും,ബ്രിട്ടണിലേയും ആരോഗ്യവകുപ്പുകള്‍ നെട്ടോട്ടത്തില്‍ 

യൂറോപ്പിലേയ്ക്ക് നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് ധൃതഗതിയില്‍,യോഗ്യതയുള്ളവരെ തേടി അയര്‍ലണ്ടിലേയും,ബ്രിട്ടണിലേയും ആരോഗ്യവകുപ്പുകള്‍ നെട്ടോട്ടത്തില്‍ 

ഡബ്ലിന്‍ :യൂറോപ്പിലെ ആരോഗ്യ മേഖലയിലേക്കുള്ള വിദേശ നഴ്‌സുമാരുടെ എണ്ണം വര്‍ധിക്കുന്നു.അയര്‍ലണ്ടിലും യൂ കെ യിലും ആരോഗ്യവകുപ്പിന്റെ നേരിട്ടുള്ള പങ്കാളിത്വത്തോടെ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് ആരംഭിച്ചു കഴിഞ്ഞു.
അയര്‍ലണ്ടിലെ ഒഴിവുള്ള ആറായിരത്തോളം നഴ്‌സിംഗ് പോസ്റ്റുകളിലേയ്ക്ക് റിക്രൂട്ട്‌മെന്റ് തുടങ്ങിയിട്ടുണ്ടെങ്കിലും നാലിലൊന്ന് പോസ്റ്റുകളിലേയ്ക്ക് പോലും ഇതേ വരെ അപേക്ഷകള്‍ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ല.അപേക്ഷ ക്ഷണിച്ചവയിലാവട്ടെ പ്രൈവറ്റ് നഴ്‌സിംഗ് മേഖലയില്‍ ജോലി ചെയ്തവരാണ് ഇപ്പോള്‍ പ്രവേശനം നേടിക്കൊണ്ടിരിക്കുന്നത്.പ്രൈവറ്റ് നഴ്‌സിംഗ് ഹോമുകളാവട്ടെ വന്‍ പ്രതിസന്ധിയെ നേരിടുകയാണ്.

റിക്രൂട്ട്‌മെന്റ് കാമ്പയിന്‍ ഊര്‍ജിതമാക്കുമെന്നു ആരോഗ്യമന്ത്രി മന്ത്രി ലിയോ വരെദ്കര്‍ ഇന്നലെ ഐ എന്‍ എം ഓ സമ്മേളനത്തില്‍ പ്രഖ്യാപിച്ചിരുന്നു.ശമ്പള പരിഷ്‌കരണത്തെക്കാള്‍ കൂടുതല്‍ നഴ്‌സുമാരെ കണ്ടെത്താന്‍ നടപടികള്‍ സ്വീകരിക്കുമെന്നാണ് മന്ത്രി പറഞ്ഞത്.

ബ്രിട്ടനില്‍ നിന്നും ഐറിഷ് നഴ്‌സുമാരെ തിരികെ കൊണ്ടുവരാന്‍ പ്രത്യേക കാമ്പയിന്‍ ആരംഭിച്ചു കഴിഞ്ഞു.ഇന്ത്യയില്‍ നിന്നും അയര്‍ലണ്ടിലേയ്ക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ എച്ച് എസ് ഇ ആശുപത്രികളുടെ രണ്ടു ടീമുകളാണ് ഈ ആഴ്ച്ച മാത്രം പോകുന്നതെന്ന് ഐ എന്‍ എം ഓ പ്രതിനിധി നീ ഓ’ഷേ വ്യക്തമാക്കി.
എന്‍എച്ച്എസിന്റെ പുതിയ നഴ്‌സിങ് റിക്രൂട്ട്‌മെന്റ്‌റാവട്ടെ ഇപ്പോള്‍ പകുതിയും വിദേശത്തുനിന്നാണ്. എന്‍എച്ച്എസിന്റെ ചരിത്രത്തിലാദ്യമായാണ് വിദേശത്തുനിന്ന് ഇത്രവലിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്.
യുകെയില്‍ ജോലി ചെയ്യാന്‍ രജിസ്റ്റര്‍ ചെയ്യുന്ന വിദേശ നഴ്‌സുമാരുടെ എണ്ണം 50,000ലേക്ക് എത്തുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.നഴ്‌സിങ് നിയമനത്തിനായി ലോകവ്യാപക റിക്രൂട്ട്‌മെന്റ് നടത്തിയിരുന്നു. വിദേശത്തുനിന്നുള്ള അപേക്ഷകരുടെ എണ്ണത്തില്‍ 71 ശതമാനംവര്‍ധനയാണുണ്ടായതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയില്‍നിന്ന് 6000 നഴ്‌സുമാരെക്കൂടി റിക്രൂട്ട് ചെയ്യുന്നതു സംബന്ധിച്ച കരാര്‍ ഒപ്പുവയ്ക്കുന്നതിനെക്കുറിച്ച് ആരോഗ്യ മന്ത്രാലയംആലോചിക്കുന്നുണ്ട്. 20000 അധിക നഴ്‌സുമാരുടെ ആവശ്യം ഇപ്പോള്‍ രാജ്യത്ത് ഉണ്ട്. ഇതു മറികടക്കുന്നതിനായാണ് ഇത്തരം നീക്കങ്ങള്‍. കഴിഞ്ഞ വര്‍ഷം സ്‌പെയിനില്‍ നിന്നും 5000 നഴ്‌സുമാരെ റിക്രൂട്ട് ചെയ്തിരുന്നു. ചൈനയടക്കം മറ്റു രാജ്യങ്ങളുമായും സമാനമായ കരാര്‍ ഒപ്പിടുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്.അതെ സമയം നോണ്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള നഴ്‌സുമാര്‍ക്ക് വേണ്ട ഐ ഇ എല്‍ ടി എസ് ബാന്‍ഡ് സ്‌കോര്‍ ഇളവു ചെയ്യണമെന്ന് സര്‍ ബ്രൂസ് കീഗിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി എം എന്‍ സി യോട് അടുത്തിട ശിപാര്‍ശ നടത്തിയിരുന്നു.യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള നഴ്‌സുമാര്‍ക്ക് തത്തുല്യ യോഗ്യത വേണ്ടന്നിരിക്കെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള നഴ്‌സുമാര്‍ക്ക് വിവേചനം നേരിടുന്നുവെന്നായിരുന്നു ഇവരുടെ പരാതി.ഇതേവരെ എം എന്‍ സി ഇതേകുറിച്ച് പ്രതീകരിച്ചിട്ടില്ലെങ്കിലും

അതിനിടെ വിദേശ റിക്രൂട്ട്‌മെന്റ് സംബന്ധിച്ച് രാജ്യത്തുനിന്നുള്ള ആശങ്കകളും ഉയര്‍ന്നുതുടങ്ങി.സൌത്ത് ആഫ്രിക്ക,ജമൈക്ക,ഘാന തുടങ്ങി താരതമ്യേനെ കുറഞ്ഞ തോതില്‍ നഴ്‌സൂമാര്‍ ഉള്ള രാജ്യങ്ങളില്‍ നിന്നും നഴ്‌സുമാരെ തൂത്തുവാരി കൊണ്ടുവരാനുള്ള പദ്ധതികളെ അവികസിത രാജ്യങ്ങള്‍ ആശങ്കയോടെയാണ് കാണുന്നത്.
വിദേശ റിക്രൂട്ട്‌മെന്റ് ആരോഗ്യ മേഖലയില്‍ നല്ല ഫലം ഉണ്ടാക്കുമെങ്കിലും ഇവിടുത്തെ പ്രശ്‌നങ്ങള്‍ക്കു ശാശ്വത പരിഹാരം നിര്‍ദേശിക്കുന്ന ഒന്നല്ലെന്ന് ആര്‍സിഎന്‍ വക്താവ് ഡീ ബോര്‍ലെ പറഞ്ഞു.ഇന്ത്യയില്‍നിന്നുള്ള നഴ്‌സുമാരില്‍നിന്നു സ്വകാര്യ ഏജന്റുമാര്‍ 1000 പൗണ്ട് വരെ ഫീസ് ഈടാക്കുന്നതിനെതിരെയും ഇപ്പോള്‍ എച്ച് എസ് ഇ ജാഗ്രത പുലര്‍ത്തുന്നുണ്ട്.

പുതിയ കണക്കുകള്‍ പ്രകാരം ഏറ്റവുമധികം അപേക്ഷകളെത്തിയത് ഫിലിപ്പൈന്‍സില്‍നിന്നാണ്. 13750 അപേക്ഷകള്‍ അവിടെനിന്നു ലഭിച്ചു. രണ്ടാം സ്ഥാനത്ത് ഇന്ത്യയാണ്. 2459 പേര്‍. ഇന്ത്യയില്‍നിന്ന് 880 നഴ്‌സുമാരാണു കഴിഞ്ഞ വര്‍ഷം ബ്രിട്ടണില്‍ ജോലിക്കെത്തിയത്. വിദേശ റിക്രൂട്ട്‌മെന്റില്‍ മൂന്നാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കയാണ്.


Scroll To Top