Tuesday December 06, 2016
Latest Updates

നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റ് കേസില്‍ സി ബി ഐ തിരയുന്ന ഉതുപ്പ് വര്‍ഗ്ഗീസ് പുതിയ തട്ടിപ്പുമായി കുവൈറ്റില്‍

നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റ് കേസില്‍ സി ബി ഐ തിരയുന്ന ഉതുപ്പ് വര്‍ഗ്ഗീസ് പുതിയ തട്ടിപ്പുമായി കുവൈറ്റില്‍

200 കോടിയുടെ നേഴ്‌സിംങ്ങ് റിക്രൂട്ടിങ്ങ് തട്ടിപ്പുകേസില്‍ സി ബി ഐ അന്വേഷിക്കുന്ന അല്‍ സറാഫ കമ്പനി ഉടമ ഉതുപ്പ് വര്‍ഗീസിന്റെ പേരില്‍ വീണ്ടും ഗുരുതരമായ തട്ടിപ്പ് ആരോപണം . കുവൈറ്റിലെ മിനിസ്ട്രി ഓഫ് ഹെല്‍ത്തില്‍ നിയമനം നല്‍കാമെന്ന ഉറപ്പില്‍ നഴ്‌സുമാരെ കുവൈറ്റിലെത്തിച്ച് മിനിസ്ട്രി ഓഫ് എഡ്യൂക്കേഷനില്‍ നിയമനം നല്‍കിയെന്നാണ് പുതിയ ആരോപണം .

മിനിസ്ട്രി ഓഫ് ഹെല്‍ത്തിലെ നിയമനത്തിനെന്ന പേരില്‍ 22 ലക്ഷം രൂപ കൈപ്പറ്റിയ ശേഷം 5 ലക്ഷം മാത്രം സര്‍വീസ് ചാര്‍ജുള്ള മിനിസ്ട്രി ഓഫ് എഡ്യൂക്കേഷനിലേയ്ക്ക് ഇവരെ മാറ്റിയതിലൂടെ 119 കോടിയിലേറെ രൂപയുടെ തട്ടിപ്പാണ് ഉതുപ്പ് നടത്തിയിരിക്കുന്നത്. 750 KD ശമ്പളമുള്ള മിനിസ്ട്രി ഓഫ് ഹെല്‍ത്തിലെ ജോലി സ്വപ്‌നം കണ്ട് കുവൈറ്റിലെത്തിയ 700 ഓളം നേഴ്‌സുമാരാണ് 560 KD മാത്രം ശമ്പളമുള്ള മിനിസ്ട്രി ഓഫ് എഡ്യൂക്കേഷനില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാവുന്നത്. ഇതിലൂടെ ഇവര്‍ക്ക് പ്രതിവര്‍ഷം നഷ്ടം 5 ലക്ഷം രൂപയോളമാണ് .

മിനിസ്ട്രി ഓഫ് എഡ്യൂക്കേഷനില്‍ നിയമത്തിന് ഏജന്‍സികള്‍ ശരാശരി 5 ലക്ഷം രൂപയാണ് ഈടാക്കുന്നത്. 7 ലക്ഷം വരെ വാങ്ങുന്ന ഏജന്‍സികളുമുണ്ട് . എന്നാല്‍ മിനിസ്ട്രി ഓഫ് ഹെല്‍ത്തില്‍ നിയമനത്തിന് 22 ലക്ഷം രൂപയാണ് തുക. അതായത് ഓരോ ഉദ്യോഗാര്‍ത്ഥിയില്‍ നിന്നും ഏകദേശം 17 ലക്ഷം രൂപയാണ് ഉതുപ്പ് വര്‍ഗീസ് തട്ടിപ്പിലൂടെ കൈപ്പറ്റിയിരിക്കുന്നത് . ഇക്കാര്യം പുറത്തു പറയാതിരിക്കാന്‍ നിലവില്‍ ക്യാമ്പില്‍ താമസിപ്പിച്ചിരിക്കുന്ന നേഴ്‌സുമാര്‍ക്ക് ഭീക്ഷണിയും പ്രലോഭനവും നേരിടേണ്ടിവരുന്നതായും ആരോപണമുണ്ട്. എന്നാല്‍ തങ്ങള്‍ നേരിട്ട കൊടിയ തട്ടിപ്പിനെതിരെ ക്യാമ്പില്‍ സമരത്തിനൊരുങ്ങുകയാണ് നേഴ്‌സുമാര്‍ . തങ്ങളോട് വാഗ്ദാനം ചെയ്ത ജോലി നല്‍കുകയോ , അല്ലെങ്കില്‍ വാങ്ങിയ കോഴപ്പണം തിരികെ നല്‍കുകയോ വേണമെന്നാണ് നേഴ്‌സുമാരുടെ ആവശ്യം .

 

Scroll To Top