Saturday September 23, 2017
Latest Updates

നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റ്; നഴ്‌സുമാരെ കുവൈത്ത് ആരോഗ്യ മന്ത്രാലയം കയ്യൊഴിയുന്നു

നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റ്; നഴ്‌സുമാരെ കുവൈത്ത് ആരോഗ്യ മന്ത്രാലയം കയ്യൊഴിയുന്നു

അല്‍സറഫ ഏജന്‍സി നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് വഴി വിസ നല്‍കി കുവൈത്തിലയച്ച നഴ്‌സുമാരെ കുവൈത്ത് ആരോഗ്യ മന്ത്രാലയം കയ്യൊഴിയുന്നു. കഴിഞ്ഞ ഡിസംബറില്‍ കുവൈത്തിലെത്തിയ ഇരുനൂറോളം നഴ്‌സുമാരാണ് ആരോഗ്യ മന്ത്രാലയത്തില്‍ ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് സ്വകാര്യ ക്ലിനിക്കുകളില്‍ കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരായിരിക്കുന്നത്.

20 മുതല്‍ 25 ലക്ഷം രൂപ വരെ കമ്മീഷനായി നല്‍കിയവരാണു തട്ടിപ്പിനിരയായ നഴ്‌സുമാര്‍. കുവൈത്ത് ആരോഗ്യ മന്ത്രാലയവുമായി ചര്‍ച്ചകള്‍ നടക്കുകയാണെന്നും എത്രയും വേഗം നിയമനം ലഭിക്കുമെന്നും തട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്റര്‍പോള്‍ തിരയുന്ന മുഖ്യപ്രതി ഉതുപ്പ് വര്‍ഗീസ് നഴ്‌സുമാര്‍ക്കയച്ച കത്തില്‍ വാഗ്ദാനം നല്‍കിയിരുന്നു. പ്രശ്‌നങ്ങള്‍ അവസാനിക്കുന്നതു വരെ താന്‍ കുവൈത്തിലുണ്ടാകുമെന്നും കേസുമായി ബന്ധപ്പെട്ട് നാട്ടില്‍ കുപ്രചരണങ്ങള്‍ നടക്കുകയാണെന്നും കത്തില്‍ പറയുന്നതായാണ് വിവരം. വാഗ്ദാനം വിശ്വസിച്ച് പരാതി നല്‍കാതിരുന്ന നഴ്‌സുമാരാണ് ഇപ്പോള്‍ വെട്ടിലായിരിക്കുന്നത്. നല്‍കിയ പണത്തിന് മതിയായ രേഖകള്‍ ഇല്ലാത്തതും ഇവര്‍ പരാതി നല്‍കാതിരിക്കാന്‍ കാരണമായി.

2010ല്‍ ലിബിയയിലേക്ക് നടത്തിയ നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റിലും അല്‍സറഫ സമാനമായ രീതിയില്‍ തട്ടിപ്പു നടത്തിയിരുന്നു. തട്ടിപ്പിനിരയായി 50 പേര്‍ക്ക് ജോലി ലഭിക്കാത്തതിനെ തുടര്‍ന്നു ലിബിയയില്‍ ഒരു വര്‍ഷത്തോളം പട്ടിണി കിടക്കേണ്ടി വന്നിരുന്നു.

Scroll To Top